ചലച്ചിത്ര പ്രേമികൾക്കിടയിൽ ആഹ്ലാദത്തിരയിളക്കം സൃഷ്ടിച്ചിരിക്കുകയാണ് മലയാളത്തിലെ മഹാനടന്മാർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത. പോയവർഷത്തെ പണംവാരിച്ചിത്രങ്ങളായ ‘ഹലോ’, ‘മായാവി’ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ളതാണ് ഈ പ്രോജക്ട്. മമ്മൂട്ടിയും മോഹൻലാലും മായാവിയിലെയും ഹലോയിലെയും ജനപ്രിയനായകരെ അവതരിപ്പിച്ചിട്ടുകൊണ്ട് ഒരേ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് സൂപ്പർതാരങ്ങളുടെ ആരാധകരിലും ആവേശം പടർത്തിക്കഴിഞ്ഞു.
ഷാഫിയാണ് ഈ ബിഗ്‌ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഫി-മെക്കാർട്ടിൻ ടീം സൂപ്പർതാരങ്ങൾക്കു വേണ്ടി ഇതിനോടകം ചമക്കുന്നു. ഹലോ, മായാവി എന്നീ സൂപ്പർഹിറ്റുകൾക്ക് തൂലിക ചലിപ്പിച്ചതും ഹലോ സംവിധാനം ചെയ്തതും ഈ ഇരട്ടകളാണ്. മായാവിയുടെ സംവിധായകൻ ഷാഫിയായിരുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മലയാള സിനിമാ ചരിത്രത്തിൽ ഇടംപിടിച്ചേക്കാവുന്ന ഈ പ്രോജക്ട് നിർമ്മിക്കുന്നത്.
സൂപ്പർതാരങ്ങൾക്ക് തുല്യപ്രാധാന്യം നൽകണമെന്ന നിബന്ധനയുള്ളതിനാൽ അണിയറ പ്രവർത്തകരെ സംബന്ധിച്ച് വെല്ലുവിളി ഉയർത്താൻ സിനിമയായിരിക്കുമത്. ഫാസിലിന്റെ ‘ഹരികൃഷ്ണൻസ്’ എന്ന ചിത്രത്തിനു ശേഷം തുല്യപ്രാധാന്യമുള്ള റോളിൽ മമ്മൂട്ടിയും ലാലും അണിനിരക്കുന്നത് ഇതാദ്യം. അമ്മ നിർമ്മിക്കുന്ന ‘ട്വന്റി20’യിലും ഇരുവരും ശ്രദ്ധേയ റോളുകളിൽ തന്നെയാണ്. എന്നാലും സീൻ ബൈ സീനിൽ ഇവർ നിറയുന്നത് ആശീർവാദ് സിനിമാസിന്റെ സിനിമയിൽ മാത്രം.
Generated from archived content: cinema1_mar13_08.html Author: chithra_lekha