ജഗതി വീണ്ടും നായകൻ, നായിക ശാരദ

ടി.കെ.രാജീവ്‌കുമാറിന്റെ പുതിയ ചിത്രത്തിലൂടെ ജഗതി ശ്രീകുമാർ വീണ്ടും നായകനാകുന്നു. മക്കൾക്കൊപ്പം വിദേശത്തുകഴിയുന്ന വൃദ്ധരായ ദമ്പതിമാരുടെ കഥയാണ്‌ ഇക്കുറി രാജീവ്‌കുമാർ പറയുന്നത്‌. ജഗതിയും ശാരദയുമാണ്‌ ഒറ്റപ്പെടലിന്റെ വേദനയുമായി കഴിയുന്ന ദമ്പതിമാരെ അവതരിപ്പിക്കുന്നത്‌. ബിജുമേനോൻ, മനോജ്‌ കെ.ജയൻ എന്നിവർ മക്കളുടെ വേഷത്തിലെത്തുന്നു. പി.ബാലചന്ദ്രനാണ്‌ ജഗതിക്കുവേണ്ടി ശക്തമായ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്‌.

ജൂലൈയിൽ ഓസ്‌ട്രേലിയയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്‌ ഇനിയും പേരിട്ടിട്ടില്ല. ഹാസ്യനടൻ എന്ന ഇമേജിൽ കുരുങ്ങിയ ജഗതി ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ നായകനായിട്ടുളളൂ. ‘അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ’, ‘വിനയപൂർവ്വം വിദ്യാധരൻ’, ‘അപൂർവ്വം ചിലർ’ എന്നിങ്ങനെ നായകവേഷമിട്ട ചിത്രങ്ങളെല്ലാം ജഗതി അവിസ്‌മരണീയമാക്കിയിരുന്നു. ‘മൂന്നാംപക്ക’ത്തിൽ ‘കവല’ എന്ന കഥാപാത്രത്തെ നൽകി അനശ്വര സംവിധായകൻ പത്മരാജനാണ്‌ ജഗതിയിലെ അഭിനേതാവിനെ ആദ്യമായി ചൂഷണം ചെയ്‌തത്‌. ജഗതിയുടെ മറ്റൊരു മുഖമായിരിക്കും രാജീവ്‌കുമാറിന്റെ ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുക.

കമൽ സംവിധാനം ചെയ്‌ത ‘രാപ്പകലി’ലാണ്‌ ശാരദ ഒടുവിൽ മലയാളത്തിലെത്തിയത്‌.

Generated from archived content: cinema1_june7_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here