റോഷൻ ചിത്രത്തിൽ രേവതി, ശോഭന

പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി റോഷൻ ആൻഡ്രൂസ്‌ ഒരുക്കുന്ന സിനിമയിൽ രേവതിയും ശോഭനയും ശക്തമായ കഥാപാത്രങ്ങളാകുന്നു. ഗൃഹലക്ഷ്‌മി പ്രൊഡക്‌ഷൻസ്‌ നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ്‌ ഇരുവരും വീണ്ടും ഒന്നിക്കുന്നത്‌. ക്യാമ്പസ്‌ പശ്ചാത്തലത്തിലുളള ഈ സിനിമയിലേക്ക്‌ പുതുമുഖങ്ങളെ കണ്ടെത്താനുളള തീവ്രശ്രമം നടക്കുന്നുണ്ട്‌. ‘ഉദയനാണു താരം’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനുശേഷം റോഷൻ ആൻഡ്രൂസ്‌ മലയാളികൾക്കായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രത്യേകതകളിൽ പ്രധാനമാണ്‌ മുൻകാല നായികമാരുടെ സംഗമം.

ഗൃഹലക്ഷ്‌മിയുടെ സിനിമകളിൽ ഇതിനുമുമ്പും ശോഭനയും രേവതിയും പ്രധാന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്‌. നീണ്ട ഇടവേളക്കുശേഷമാണ്‌ ഇരുവരും മലയാളത്തിൽ എത്തുന്നത്‌. അടുത്ത സുഹൃത്തുക്കളാണെങ്കിലും സിനിമക്കുവേണ്ടി ഇവർ ഒന്നിച്ചിട്ടുളളത്‌ അപൂർവ്വം. സിബി മലയിലിന്റെ ‘മായാമയൂര’ത്തിൽ മോഹൻലാലിന്റെ നായികമാരായി എത്തിയിട്ടുണ്ട്‌.

രേവതിയുടെ ആദ്യ സംവിധാനസംരംഭത്തിൽ ശോഭനയായിരുന്നു ലീഡ്‌ റോൾ ചെയ്‌തത്‌. ‘മിതൃ മൈഫ്രണ്ടി’ലെ പ്രകടനം ശോഭനയെ രണ്ടാമതും ദേശീയ പുരസ്‌കാരത്തിന്‌ അർഹയാക്കി.

Generated from archived content: cinema1_june30_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here