‘രാജമാണിക്യ’ത്തിൽ കാലിക്കച്ചവടക്കാരനായി മമ്മൂട്ടി; പത്മപ്രിയ നായിക

‘കാഴ്‌ച’യിലൂടെ വിജയ ജോഡിയായി തീർന്ന മമ്മൂട്ടിയും പത്മപ്രിയയും വീണ്ടും നായികാ നായകന്മാരാകുന്നു. വലിയ വീട്ടിൽ സിറാജ്‌ നിർമ്മിക്കുന്ന ‘രാജമാണിക്യ’ത്തിലാണ്‌ താരജോഡി വീണ്ടും ഒന്നിക്കുന്നത്‌. നവാഗത സംവിധായകൻ അൻവർ റഷീദാണ്‌ ഈ ചിത്രം ഒരുക്കുന്നത്‌. കാലിക്കച്ചവടക്കാരനായി മമ്മൂട്ടി ടൈറ്റിൽ റോളിലെത്തുന്ന ഈ ചിത്രത്തിൽ റഹ്‌മാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. ടി.എ.ഷാഹിദാണ്‌ തിരക്കഥ ഒരുക്കുന്നത്‌. ‘തൊമ്മനും മക്കൾ’ക്കും ശേഷം അലക്‌സ്‌ പോൾ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂലൈ ആദ്യവാരം ആരംഭിക്കും.

നേരത്തെ രഞ്ഞ്‌ജിത്തിനായിരുന്നു ഈ ചിത്രത്തിന്റെ സംവിധാനച്ചുമതല. രഞ്ഞ്‌ജിത്ത്‌ ഇപ്പോഴിതിൽ ഗാനങ്ങളെഴുതുന്നുണ്ട്‌. ജ്യോതിഷ വിധിപ്രകാരം രഞ്ഞ്‌ജിത്തിന്റെ സമയം മോശമാണെന്നും അതുകൊണ്ടാണ്‌ സിനിമാരംഗത്തുനിന്നും വിട്ടുനിൽക്കുന്നതെന്നും ചലച്ചിത്ര പ്രവർത്തകർ പറയുന്നുണ്ട്‌.

‘അപരിചിത’ന്റെ വിജയത്തിനുശേഷം മമ്മൂട്ടിയും വലിയ വീട്ടിൽ സിറാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്‌.

Generated from archived content: cinema1_june30_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English