കലാഭവൻ മണിയുടെ നായികയായി ഗ്ലാമർസുന്ദരി നമിത മലയാളത്തിലെത്തുന്നു. മുസാഫിറിനുശേഷം പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ നമിത സമ്മതം മൂളിയേക്കുമെന്ന് കരുതുന്നു. ഏപ്രിലിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് നീക്കം.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി ഒന്നിലധികം പ്രോജക്‌ടുകളിൽ പരിഗണിച്ചിരുന്നെങ്കിലും തിരക്കുമൂലം അവയെല്ലാം നമിതക്ക് ഒഴിവാക്കേണ്ടിവന്നു. ‘ബസ് കണ്ടക്‌ടറി’ൽ നമിത അഭിനയിക്കുമെന്ന് ഏതാണ്ട് തീർച്ചയായിരുന്നു. അവസാനനിമിഷമാണ് നായികാമാറ്റമുണ്ടായത്. മോഹൻലാൽ-സുരേഷ് ബാബു ടീമിന്റെ ചിത്രത്തിലേക്കും നായികയുടെ പേര് പരിഗണനയിലുണ്ട്.
Generated from archived content: cinema1_june28_08.html Author: chithra_lekha