അനിരുദ്ധ് എന്നു പേരുമാറി ബോളിവുഡിലും തമിഴകത്തും പയറ്റുകയാണ് മലയാളത്തിന്റെ യുവതാരം സൈജു കുറുപ്പ്. റിലീസിംഗ് പ്രതീക്ഷിക്കുന്ന ‘പുതിയ വാർപ്പുകൾ’ അനിരുദ്ധിനെ തമിഴിലെ തിരക്കുളള താരമാക്കിയേക്കും. കെ. ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആന്റി ഹീറോ പരിവേഷം താരത്തിന് അനുഗുണമായേക്കും.
വൈറ്റ് എലിഫന്റ്‘ എന്ന ബോളിവുഡ് സിനിമയിൽ മോഹൻ എന്ന മറുനാടൻ ഇന്ത്യക്കാരന്റെ റോളാണ് അനിരുദ്ധിന്. മലയാളത്തിന്റെ പ്രിയനായിക സംവൃത സുനിൽ അനിരുദ്ധിന്റെ ഭാര്യാവേഷത്തിലെത്തുന്നു.
’മുല്ല‘യിലെയും ’കോളേജ് കുമാരനി‘ലെയും പോലീസ് വേഷങ്ങൾ സൈജുവിന് മലയാളത്തിൽ ബ്രേക്കായി. ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ’ബ്രഹ്‌മാസ്‌ത്ര‘ത്തിലും പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് നായകന്.
Generated from archived content: cinema1_june27_08.html Author: chithra_lekha