മോഹൻലാൽ-റോഷൻ ആൻഡ്രൂസ് ടീം ‘ഉദയനാണ് താര’ത്തിനുശേഷം ഒന്നിക്കുന്ന ‘കാസനോവ’യുടെ ഷൂട്ടിംഗ് ആഗസ്‌റ്റിൽ നടക്കും. മലേഷ്യയിലും തായ്‌ലാന്റിലും ചിത്രീകരിക്കുന്ന ഗാനരംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായാണ് അണിയറക്കാർ ഉയർത്തിക്കാട്ടുന്നത്. വയലാർ ശരത്‌ചന്ദ്രപ്രസാദ് -അലക്‌സ്‌പോൾ ടീമാണ് ഗാനശിൽപികൾ. ഇംപ്രസാരിയോ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോ.റോയ്, ഹരീഷ്‌ബാബു എന്നിവർ ചേർന്നുനിർമിക്കുന്ന ‘കാസനോവ’ വൈശാഖ് റിലീസ് തീയേറ്ററുകളിലെത്തിക്കും.
നോട്ട്‌ബുക്കിനുശേഷം സഞ്ഞ്‌ജയ്-ബോബി ടീം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Generated from archived content: cinema1_june23_08.html Author: chithra_lekha