‘ദി പോലീസി’ൽ അശോകന്‌ വ്യത്യസ്‌ത റോൾ

പൃഥ്വിരാജ്‌-ഇന്ദ്രജിത്ത്‌ സഹോദരന്മാർ നായകരാകുന്ന ‘ദി പോലീസി’ൽ വ്യത്യസ്‌ത കഥാപാത്രത്തെ അവതരിപ്പിച്ച്‌ അശോകൻ വീണ്ടും മലയാളസിനിമയിൽ തിരിച്ചെത്തുന്നു. സിനിമയിൽ നിന്നും വിട്ട്‌ സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും ശ്രദ്ധയൂന്നിയ അശോകന്‌ മികച്ച വേഷം നൽകിയിരിക്കുന്നത്‌ സംവിധായകൻ വി.കെ.പ്രകാശാണ്‌. പ്രകാശിന്റെ ‘മുല്ലവളളിയും തേന്മാവും’ എന്ന ചിത്രത്തിലും അശോകനുണ്ടായിരുന്നു.

‘ദി പോലീസി’ൽ പ്രതിനായക വേഷമാണ്‌ മുൻകാല നായകന്‌. മയക്കുമരുന്നു കച്ചവടക്കാരനായ കഥാപാത്രം പ്രത്യേക ഗെറ്റപ്പിലാണ്‌ പ്രേക്ഷകർക്കുമുന്നിലെത്തുന്നത്‌.

‘പെരുവഴിയമ്പല’ത്തിൽ പത്മരാജന്റെ നായകനെ അവതരിപ്പിച്ച്‌ സിനിമയിലെത്തിയ അശോകൻ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും സഹകരിച്ചു കഴിഞ്ഞു. അടൂർ, ഭരതൻ, കെ.ജി.ജോർജ്‌, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ നായകനാകുക എന്ന അപൂർവ ഭാഗ്യത്തിന്‌ ഉടമയാണ്‌ അശോകൻ.

തമിഴ്‌-മലയാളം മെഗാ സീരിയലുകളിലെ തിരക്കുളള നായകനാണ്‌ ഈ കടവന്ത്രക്കാരൻ ഇപ്പോൾ.

Generated from archived content: cinema1_june2.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here