സെക്‌സ് വർക്കറുടെ റോളിലൂടെ അന്താരാഷ്‌ട്രതലത്തിൽ വീണ്ടും ശ്രദ്ധ നേടാനുളള തയ്യാറെടുപ്പിലാണ് ബച്ചൻ കുടുംബത്തിലെ മരുമകളും സൂപ്പർനായികയുമായ ഐശ്വര്യറായ്. ‘ചാവോസ്’ എന്നുപേരിട്ടിട്ടുളള ഇന്തോ-അമേരിക്കൻ സംരംഭത്തിൽ തികച്ചും വ്യത്യസ്‌തമായ ഇമേജിൽ താരം പ്രത്യക്ഷപ്പെടുന്നു. രാജ്യാന്തര ശ്രദ്ധ നേടിയേക്കാവുന്ന ഐശ്വര്യയുടെ മറ്റൊരു പ്രോജക്‌ട് റോളണ്ട് ജോഫിയുടെ ‘സിംഗുലാരിറ്റി’ ആണ്. ബ്രെൻഡൻ ഫ്രാസ്‌റ്റർ ഈ ചിത്രത്തിൽ മുഖ്യ റോളിലുണ്ട്. തിക്കഥ പൂർണമായും വായിച്ച ശേഷം പുതിയ ചിത്രങ്ങൾക്ക് ഡേറ്റ് നൽകുന്ന രീതിയാണ് ഐശ്വര്യ ഇപ്പോൾ പിന്തുടരുന്നത്. ഷങ്കർ, മണിരത്‌നം എന്നീ പ്രഗത്ഭരുടെ സിനിമകളിലൂടെ വീണ്ടും ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാകാനും സുന്ദരി തയ്യാറെടുത്തു കഴിഞ്ഞു. കഥാകൃത്ത് സുജാതയുടെ മരണം മൂലം ഷങ്കർ-രജനീകാന്ത് ടീമിന്റെ ‘റോബോ’ നീട്ടിവെച്ചത് ഐശ്വര്യയുടെ ചില പ്രോജക്‌ടുകൾക്ക് ദോഷം ചെയ്‌തേക്കും. ഷങ്കറിന്റെയും മണിരത്‌നത്തിന്റെയും പ്രോജക്‌ടുകൾ അടുത്തടുത്ത് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയുന്നത്. അഭിഷേക് ബച്ചൻ, വിക്രം, പൃഥ്വിരാജ് എന്നിവർക്കൊപ്പം ഐശ്വര്യറായ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും മണിരത്‌നം ചിത്രത്തിനുണ്ട്.
Generated from archived content: cinema1_june16_08.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English