‘ഉത്സവക്കാറ്റി’ൽ സുരേഷ്‌ഗോപിക്ക്‌ 2 നായികമാർ

നവാഗതനായ ബൈജു റ്റിഡി സംവിധാനം ചെയ്യുന്ന ‘ഉത്സവക്കാറ്റി’ൽ സുരേഷ്‌ഗോപി നായകനാകുന്നു. രണ്ടു നായികമാരുണ്ട്‌ ഈ ചിത്രത്തിൽ- സംവൃതസുനിൽ, റിഥ്യ മേനോൻ. ബി.എം.സി. പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മി സെഞ്ചറി നിർമിക്കുന്ന സിനിമയിൽ കൊച്ചിൻ ഹനീഫ, ജഗതി, ഹരിശ്രീ അശോകൻ, സലിംകുമാർ, സുരാജ്‌ വെഞ്ഞാറമൂട്‌, ബിജുക്കുട്ടൻ, മാള, ബിന്ദു പണിക്കർ, സോന നായർ തുടങ്ങി വൻതാരങ്ങൾ അണിനിരക്കുന്നു. ഗിരീഷ്‌ പുത്തഞ്ചേരി-കൈതപ്രം വിശ്വനാഥ്‌ ടീം സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നു. ക്യാമറ-വിപിൻ മോഹൻ. സോക്രട്ടീസ്‌ തിരക്കഥ എഴുതിയിരിക്കുന്ന ‘ഉത്സവക്കാറ്റ്‌’ ഗ്രാമീണ പശ്ചാത്തലത്തിലാണ്‌ ഒരുങ്ങുന്നത്‌. ‘ക്രൈംഫയൽ’ എന്ന കുറ്റാന്വേഷണ പരമ്പരയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്‌ ബൈജു.

“മയൂഖ‘ത്തിൽ ഉപനായികയായി ഹരിഹരൻ പരിചയപ്പെടുത്തിയ റിഥ്യ മേനോന്‌ ഏറെ നിർണായകമാകും ഉത്സവക്കാറ്റ്‌. ആദ്യചിത്രത്തിൽ മംമ്‌ത മോഹൻദാസിനു പിന്നിലായിപ്പോയ റിഥ്യ പക്ഷെ രണ്ടാംവരവിൽ ഇരട്ടനായികമാരിൽ ഒരാളാണ്‌.

Generated from archived content: cinema1_june13_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here