നവാഗത സംവിധായകർ ഒരുക്കുന്ന പ്ലസ്‌ടു, കന്മഴ പെയ്യുമ്പോൾ എന്നീ ചിത്രങ്ങളിലൂടെ ടീനേജ് സുന്ദരി ഷഫ്‌ന നായികനിരയിൽ സ്‌ഥാനമുറപ്പിക്കുന്നു. ഷെബി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്ലസ് ടു’ വിൽ പുതുമുഖം റോഷൻ നായകനാകുന്നു. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഷഫ്‌ന ഉൾക്കൊള്ളുന്നത്.
റോയി രചനയും സംവിധാനവും നിർവഹിക്കുന്ന ‘കന്മഴ പെയ്യുമ്പോൾ’ ടീനേജ് പ്രണയം പശ്ചാത്തലമായുള്ള രാഷ്‌ട്രീയ സിനിമയാണ്. സ്‌കൂൾ രാഷ്‌ട്രിയമാണ് സംവിധായകൻ ഇഴപിരിച്ച് കാണാൻ ശ്രമിക്കുന്നത്. ബാലതാരമായി രംഗത്തെത്തിയ അരുൺ ഈ ചിത്രത്തിൽ ഷഫ്‌നയുടെ ജോഡിയാകുന്നു. ശ്രീനിയവാസൻ സംവിധാനം ചെയ്‌ത ‘ചിന്താവിഷ്‌ടയായ ശ്യാമള’യിൽ ബാലതാരമായി തിളങ്ങിയ ഷഫ്‌ന ‘കഥപറയുമ്പോളിൽ’ ശ്രീനിയുടെ കൗമാരക്കാരിയായ മകളുടെ വേഷവും ഗംഭീരമാക്കി.. കഥ പറയുമ്പോൾ തമിഴ് – തെലുങ്ക് റീമേക്കിലും ഇതേവേഷം അവതരിപ്പിച്ചിരുന്നു.
Generated from archived content: cinema1_jun5_09.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English