അനീസ് ബാസ്‌മി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദീപിക പദുക്കോണിനെ പിന്തള്ളി അസിൻ നായികാപദം സ്വന്തമാക്കി. നായകൻ സൽമാൻഖാന്റെ താൽപര്യപ്രകാരമാണത്രെ അസിൻ ഈ ചിത്രത്തിൽ ഇടംപിടിച്ചത്. നിർമാതാവിനോടും സംവിധായകനോടും ദീപികയെ മാറ്റി അസിനെ നായികയാക്കണമെന്ന് സൽമാൻ വാശിപിടിച്ചെന്നാണ് ബോളിവുഡിൽ വാർത്തകൾ പരക്കുന്നത്. ‘ലണ്ടൻ ഡ്രീംസി’ന്റെ ഷൂട്ടിംഗ്‌വേളയിൽ സൽമാൻഖാനെയും അസിനെയും ഉൾപ്പെടുത്തി നിരവധി ഗോസിപ്പുകൾ പുറത്തുവന്നിരുന്നു.
ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞതോടെ തമിഴകത്തേക്ക് തിരിഞ്ഞ അസിനെ ബോളിവുഡിൽ നിലനിർത്താനുള്ള ശ്രമമാണത്രെ സൽമാൻഖാൻ ഇപ്പോൾ നടത്തിവരുന്നത്. കാമുകി കത്രീന കൈഫുമായി സൽമാൻ അകന്നുകഴിഞ്ഞതായും വാർത്തയുണ്ട്.
Generated from archived content: cinema1_jun18_10.html Author: chithra_lekha