ബോളിവുഡിൽ നിന്നുള്ള ഓഫറും കാത്തിരിക്കയാണ് യുവനായകൻ നരേൻ. മലയാളികളടക്കമുള്ള പ്രേക്ഷകർ ഹിന്ദിസിനിമ കാണുമെന്നതിനാൽ ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക് അതീവ താൽപര്യമുണ്ടെന്ന് താരം പറയുന്നു. തമിഴിലും മലയാളത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നരേന് പക്ഷേ തെലുങ്കിൽ അഭിനയിക്കാൻ ആഗ്രഹമില്ല.
‘ഭാഗ്യദേവത’ യിലൂടെ മാതൃഭാഷയിൽ വീണ്ടും തിളങ്ങിയ നരേൻ ജോഷിയുടെ റോബിൻ ഹുഡിൽ‘ സഹകരിച്ചുവരുന്നു. പൃഥ്വിരാജിനൊപ്പം ശക്തമായ കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. സംവിധായകൻ രഞ്ഞ്‌ജിത്തിനുവേണ്ടി നീക്കിവെച്ച റോളാണ് നരേനിതിൽ.
Generated from archived content: cinema1_jun15_09.html Author: chithra_lekha