അന്വേഷണ ഓഫീസറായി വീണ്ടും സുരേഷ്‌ഗോപി

നൈനാൻകോശി എന്ന അന്വേഷണ ഉദ്യോഗസ്ഥനെ ഉൾക്കൊണ്ടുവരികയാണ്‌ സൂപ്പർതാരം സുരേഷ്‌ഗോപിയിപ്പോൾ. നവാഗതനായ അജ്‌മൽ സംവിധാനം ചെയ്യുന്ന ‘റിംഗ്‌ടോൺ’ എന്ന ചിത്രത്തിലെ സത്യസന്ധനായ സെൻട്രൽ ഇൻവെസ്‌റ്റിഗേഷൻ ഓഫീസർ സുരേഷ്‌ഗോപിയെ വീണ്ടും വാർത്തകളിൽ നിറക്കുമെന്നാണ്‌ അണിയറശിൽപികൾ കരുതുന്നത്‌. തീവ്രവാദി പ്രവർത്തനം ഉന്മൂലനം ചെയ്യാൻ ദൃഢനിശ്ചയമെടുത്ത ഓഫീസറാണ്‌ നൈനാൻ കോശി.

കേരള-തമിഴ്‌നാട്‌ അതിർത്തിയിലെ ഒരു ഗ്രാമത്തിൽ ഒരു ഇടയബാലൻ കൊല്ലപ്പെടുന്നതും തുടർന്നുളള അന്വേഷണങ്ങളുമാണ്‌ ചിത്രത്തെ സംഭവബഹുലമാക്കുന്നത്‌. പാഞ്ചജന്യം സിനി ക്രിയേഷൻസിന്റെ ബാനറിൽ സ്വാമിനാഥൻ, പ്രഭുകുമാർ, ശ്രീകുമാർ എന്നിവർ ചേർന്നാണ്‌ ‘റിംഗ്‌ടോൺ’ നിർമിക്കുന്നത്‌.

Generated from archived content: cinema1_july8_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here