എൻ.എൻ.പിളള രചിച്ച പ്രശസ്‌ത നാടകം ‘കണക്ക് ചെമ്പകരാമൻ’ സിനിമയാകുന്നു. മമ്മൂട്ടി ടൈറ്റിൽ റോളിലെത്തുന്ന ഈ ചിത്രത്തിലൂടെ മിനിസ്‌ക്രീനിലെ ഒന്നാംനിര സംവിധായകൻ കെ.കെ.രാജീവ് സിനിമയിൽ പ്രവേശിക്കുകയാണ്. നാടകക്കമ്പനിയെ കേന്ദ്രീകരിച്ചിട്ടുളള ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കും.
സ്വപ്‌നം, ഓർമ, അവിചാരിതം, അമ്മ മനസ്സ് എന്നീ ജനപ്രിയ സീരിയലുകളിലൂടെ കഴിവുറ്റ സംവിധായകൻ എന്നു പേരെടുത്ത കെ.കെ. രാജീവ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നത് സിനിമാലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ശ്യാമപ്രസാദിനുശേഷം മിനിസ്‌ക്രീനിന്റെ സാധ്യത ഇത്രയേറെ ചൂഷണം ചെയ്‌ത സംവിധായകർ ഈ രംഗത്ത് ഉണ്ടായിട്ടില്ല. അഭിനേതാവായി രംഗത്തുവന്ന രാജീവ് സംവിധാനത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത് അപ്രതീക്ഷിതമായാണ്. സിനിമയുടെ രചനാ ജോലികളിൽ ശ്രദ്ധയൂന്നുന്ന രാജീവ് സീരിയൽ രംഗത്തുനിന്നും ചെറുതായി വിട്ടുനിൽക്കുകയാണ്. സംപ്രേഷണം തുടരുന്ന അമ്മ മനസ്സിന്റെ ചുമതല സഹസംവിധായകനെ ഏൽപ്പിച്ചിരിക്കുകയാണത്രേ.
Generated from archived content: cinema1_july7_06.html Author: chithra_lekha