യുവതലമുറയുടെ ഇഷ്‌ടനായിക

തമിഴകത്തെ യുവതാരങ്ങളുടെ ഇഷ്‌ടനായികയായി മാറിക്കഴിഞ്ഞ തമന്ന തെലുങ്കാനയിലെ യുവതലമുറയുടെയും പ്രിയം നേടുന്നു. ചിരഞ്ജീവിയുടെ മരുമകനും സൂപ്പർതാരവുമായ അല്ലു അർജുനന്റെ പുതിയ ചിത്രം ‘ബദരീനാഥി’ൽ തമന്ന ഇടംപിടിച്ചുകഴിഞ്ഞു. നാഗാർജുനയുടെ പുത്രൻ നാഗചൈതന്യ പുതിയ പ്രോജക്‌ടിൽ തമന്ന ജോഡിയായാൽ മതിയെന്ന്‌.

അല്ലുവും നാഗചൈതന്യയും തമന്നയെ തന്നെ നായിയാക്കണമെന്ന്‌ നിർമാതാക്കളോട്‌ ശാഠ്യം പിടിച്ചത്രേ. ‘കൊഞ്ചം ഇഷ്‌ടംഗ കൊഞ്ചം കഷ്‌ടംഗ’ എന്ന ചിത്രം സൂപ്പർ ഹീറ്റായതോടെയാണ്‌ തമന്ന തെലുങ്കിൽ നമ്പർവൺ സ്‌ഥാനത്തേക്ക്‌ ഉയർന്നത്‌. ഈ ചിത്രത്തിന്റെ വിജയഘടകങ്ങളിൽ പ്രധാനമായി തമന്നയുടെ പ്രകടനം വിലയിരുത്തപ്പെട്ടു. അല്ലുവും നാഗചൈതന്യയുമടക്കമുള്ളവർ തമന്നയുടെ ഡേറ്റിനായി മുൻകൈ എടുത്തതും മറ്റൊന്നും കൊണ്ടല്ല.

തികച്ചും പ്രൊഫഷണലായ തമന്നക്ക്‌ തമിഴകത്തും വൻഡിമാന്റാണ്‌ വിജയ്‌, സൂര്യ, കാർത്തി എന്നീ നായകർക്കൊപ്പം പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ തരംഗമുണർത്തിയതോടെ തമന്നയുടെ ഡേറ്റിനായി തമിഴകത്തെ പ്രമുഖ നിർമാതാക്കൾ പരക്കം പായുകയായിരുന്നു. മലയാളത്തിൽ നിന്ന്‌ സൂപ്പർതാര ചിത്രങ്ങളിലേക്ക്‌ ക്ഷണം വന്നെങ്കിലും അന്യഭാഷ തിരക്കുകൾ മൂലം ഒഴിവാക്കുകയായിരുന്നു.

ഓഗസ്‌റ്റ്‌ 7ന്‌ പ്രഖ്യാപിക്കുന്ന ഫിലിം ഫെയർ അവാർഡിൽ തമിഴ്‌, തെലുങ്ക്‌ ഭാഷകളിൽ മികച്ച നടിയാകാൻ തമന്ന നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്‌.

Generated from archived content: cinema1_july30_10.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here