ബച്ചൻ കുടുംബത്തിനൊപ്പമുളള വിദേശയാത്രയിൽ കലാപരിപാടികൾ അവതരിപ്പിച്ച് വീണ്ടും വാർത്താമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ് പ്രീതിസിന്റ. ബിഗ്‌ബി അമിതാഭ്‌ബച്ചൻ, അഭിഷേക്-ഐശ്വര്യ താരദമ്പതിമാർ എന്നിവർ അണിനിരക്കുന്ന പരിപാടിയിൽ നൃത്തംവെച്ചും പാട്ടുപാടിയും ഈ മുപ്പത്തിമൂന്നുകാരി തരംഗമുണർത്തിക്കഴിഞ്ഞു. ബച്ചൻ കുടുംബം ലാറാ ദത്തയെയോ ബിപാഷ ബസുവിനെയോ ആണ് ആദ്യം പരിപാടിയിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഒടുവിൽ ഇവരെയെല്ലാം പിന്തളളി പ്രീതിസിന്റ പാക്കേജിൽ ഇടംപിടിച്ചു. അമേരിക്ക-യൂറോപ്പ് പര്യടനത്തിൽ 11 സിറ്റികളിലാണ് കലാപരിപാടികൾ അവതരിപ്പിച്ചത്.
ബച്ചനും കുടുംബത്തിനും ഒപ്പം പരിപാടി അവതരിപ്പിക്കാനുളള അവസരം നഷ്‌ടമായതിന്റെ ദുഃഖത്തിലാണത്രേ ബിപാഷയും ലാറാ ദത്തയും ഇപ്പോൾ.
Generated from archived content: cinema1_july30_08.html Author: chithra_lekha