അജ്‌മൽ മിഷ്‌കിനൊപ്പം

‘പ്രണയകാല’ത്തിൽ പ്രണയനായകനായി പ്രേക്ഷകരെ കീഴടക്കിയ അജ്‌മൽ അമീർ തമിഴിൽ തിളങ്ങാൻ തയ്യാറെടുക്കുന്നു. നിരവധി പ്രോജക്ടുകളിലേക്ക്‌ ഓഫറുണ്ടെങ്കിലും സൂക്ഷ്മതയോടെയാണ്‌ പുതുമുഖ നായകൻ കരാറിലൊപ്പിടുന്നത്‌. ‘ചിത്തിരം പേശുതടി’യിലൂടെ നരേനെ തമിഴിൽ മുൻനിരയിലെത്തിച്ച മിഷ്‌കിനാണ്‌ അജ്‌മലിനെയും പരിചയപ്പെടുത്തുന്നത്‌. ആദ്യ തമിഴ്‌ചിത്രത്തിൽ സ്വന്തമായി ഡബ്ബ്‌ ചെയ്യാൻ ഉറച്ചു കഴിഞ്ഞ ഈ ആലുവാക്കാരൻ ആതുരസേവനരംഗത്തു നിന്നുമാണ്‌ അഭിനയലോകത്തെത്തിയത്‌. ‘സത്യസാധനെ’ എന്നു പേരിട്ടിട്ടുള്ള മിഷ്‌കിൻ ചിത്രം അജ്‌മലിന്‌ തമിഴ്‌ പ്രേക്ഷകരുടെ പ്രിയം നേടിക്കൊടുത്തേക്കും.

സിനിമയിൽ ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡോക്ടറായി പ്രാക്ടീസ്‌ ചെയ്യാൻ തന്നെയാണ്‌ താരത്തിന്റെ തീരുമാനം. സ്വന്തമായി ഹോസ്പിറ്റൽ തുടങ്ങാനും പ്ലാനുണ്ട്‌. രണ്ടു പ്രൊഫഷനും ഒരേപോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന യുവതാരം ‘പ്രണയകാല’ത്തെ തുടർന്ന്‌ പുതിയ മലയാള ചിത്രങ്ങൾക്കൊന്നും ഡേറ്റ്‌ നൽകിയിട്ടില്ല. മലയാളത്തിലെ മുൻനിര സംവിധായകർ വരെ റോളുകളുമായി അജ്‌മലിനെ സമീപിച്ചുകഴിഞ്ഞത്രേ.

Generated from archived content: cinema1_july26_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here