മോഹിനി വിവാഹമോചനത്തിനില്ല

ചില മലയാളം-തമിഴ്‌ പത്രങ്ങളിൽ വന്ന തന്റെ വിവാഹമോചന വാർത്ത തികച്ചും അടിസ്ഥാനരഹിതമെന്ന്‌ മുൻ നായിക മോഹിനി. ഭർത്താവ്‌ ഭരത്തും മകൻ സിദ്ധാർത്ഥുമൊന്നിച്ച്‌ സന്തോഷമായി ജീവിതം തളളിനീക്കുകയാണെന്നും മോഹിനി പറയുന്നു. അടുത്തിടെ സത്യൻ അന്തിക്കാടിന്റെ ‘ഇന്നത്തെ ചിന്താവിഷയ’ത്തിൽ വിവാഹമോചനത്തിന്റെ വക്കിൽനിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാൽ മോഹിനിയുടെ ദാമ്പത്യത്തകർച്ച തമിഴിനേക്കാൾ മലയാളത്തിലാണ്‌ ഏറെ പ്രചാരം നേടിയത്‌. മോഹിനി വിവാഹമോചനത്തിന്‌ കേസ്‌ കൊടുത്തെന്ന്‌ ഒരു തമിഴ്‌ പത്രത്തിൽ വന്ന വാർത്ത മലയാളം പ്രസിദ്ധീകരണങ്ങൾ വളളിപുളളിവിടാതെ പിന്തുടർന്നതാണത്രെ പൊല്ലാപ്പുണ്ടാക്കിയത്‌. അതേസമയം, തീയില്ലാതെ പുകയുണ്ടാകുമോ എന്ന്‌ മറുപക്ഷവും പറയുന്നുണ്ട്‌.

എന്തായാലും ടെലിവിഷൻ റിയാലിറ്റിഷോയിൽ ജഡ്‌ജായി മോഹിനി വീണ്ടും മലയാളത്തിലെത്തുന്നുണ്ട്‌. ‘വനിതാരത്‌ന’ത്തിയൽ വിധികർത്താക്കളിലൊരാളായി എത്തിയിരുന്നു.

Generated from archived content: cinema1_july24_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here