നമ്പർ വൺ ആകാൻ തമന്ന

അസിൻ, തൃഷ, ശ്രേയ തുടങ്ങിയ മുൻനിരനായികമാർ ബോളിവുഡിൽ ചേക്കേറുന്നതും വ്യക്തിപരമായ കാരണങ്ങളാൽ നയൻതാര തെലുങ്ക്‌ പ്രൊജക്‌ടുകൾക്ക്‌ മാത്രം ഡേറ്റ്‌ നൽകുന്നതും തമിഴകത്തെ പുത്തൻ താരോദയം തമന്നയുടെ നമ്പർവൺ നായികാപദലബ്‌ധിക്ക്‌ അനുകൂല ഘടകങ്ങളാകുന്നു.

സൂര്യയുടെ ‘അയൻ’ എന്ന തികച്ചും വ്യത്യസ്‌തമായ ചിത്രമാണ്‌ തമന്നയുടെ തലവര മാറ്റിവരച്ചത്‌. അയൻ വാർത്തകളിൽ നിറഞ്ഞതോടെ നായിക തമന്നയെ പുതിയ പ്രോജക്‌ടുകളിൽ സഹകരിപ്പിക്കാൻ യുവനായകരും നിർമാതാക്കളും ഒരേപോലെ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. വിജയുടെ 50-​‍ാമത്‌ നായിക എന്ന ക്രെഡിറ്റ്‌ സ്വന്തമാക്കിയതും തമന്നയുടെ താരമൂല്യം കുത്തനെ ഉയർത്തി.

പ്രമുഖ നായികമാരുടെ ബോളിവുഡ്‌ പ്രവേശത്തോടെ തമിഴകത്തുണ്ടായ നായികാദാരിദ്ര്യം മുതലെടുക്കാൻ മലയാളി സുന്ദരിമാരും പടനീക്കം നടത്തുന്നുണ്ട്‌. അനന്യ, മീരാ നന്ദൻ, ഷംന കാസിം, ഹണി റോസ്‌ എന്നിവർക്കാണ്‌ സാധ്യത ഏറിയിരിക്കുന്നത്‌.

Generated from archived content: cinema1_july23_09.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here