ലക്ഷ്‌മി റായ്‌ ‘പരുന്തി’നൊപ്പം പറക്കുന്നു

പരുന്ത്‌ പുരുഷോത്തമനായി സൂപ്പർതാരം മമ്മൂട്ടി വാർത്തകളിൽ നിറയുന്നത്‌ നായിക ലക്ഷ്‌മിറായിയുടെ കരിയർഗ്രാഫ്‌ കുത്തനെ ഉയർത്തുന്നു. മമ്മൂട്ടിയുമൊന്നിച്ച്‌ ആടിപ്പാടുന്ന രംഗങ്ങളിലെങ്കിലും ‘പരുന്തി’ലെ ഗുജറാത്തി പശ്ചാത്തലമുളള നായികാ കഥാപാത്രം ഈ അന്യഭാഷാ താരത്തിന്റെ ഡിമാന്റ്‌ വർധിപ്പിച്ചിരിക്കുകയാണ്‌. തുടർച്ചയായി മമ്മൂട്ടിയുടെ രണ്ട്‌ സൂപ്പർഹിറ്റുകളിൽ നായികയായി മലയാളത്തിൽ തട്ടകം ഉറപ്പിക്കുന്ന ലക്ഷ്‌മി റായിയെ പുതിയ പ്രോജക്‌ടുകളിലേക്ക്‌ സംവിധായകൻ പരിഗണിക്കുന്നുണ്ട്‌. മോഹൻലാലിന്റെ ജോഡിയായി ‘റോക്ക്‌ ൻ റോളി’ലൂടെയായിരുന്നു മലയാളപ്രവേശം. പൃഥ്വിരാജ്‌ നായകനായ ‘വെളളിത്തിരൈ’യിലൂടെ തമിഴകത്തും ലക്ഷ്‌മി റായ്‌ വിലയേറിയ താരമായിക്കഴിഞ്ഞു. കന്നട, തെലുങ്ക്‌ ഭാഷാ ചിത്രങ്ങളിൽ നിന്നും സുന്ദരിക്ക്‌ ഓഫറുകളുണ്ട്‌. ഇന്ത്യൻ ക്രിക്കറ്റ്‌ നായകൻ ധോണിയുമായി ബന്ധപ്പെട്ട്‌ ഗോസിപ്പ്‌ കോളങ്ങളിലും സുന്ദരി സജീവം തന്നെ.

Generated from archived content: cinema1_july22_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here