സുരേഷ്‌ഗോപിക്ക്‌ കൈനിറയെ ചിത്രങ്ങൾ

രണ്ടാംവരവിൽ സുരേഷ്‌ഗോപിക്ക്‌ കൈനിറയെ ചിത്രങ്ങൾ. പ്രമുഖ ബാനറുകളാണ്‌ സുരേഷിനെ നായകനാക്കി ചിത്രങ്ങളൊരുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുളളതെന്നതും ശ്രദ്ധേയമാണ്‌. ഹിറ്റുകൾ മാത്രം മലയാളികൾക്ക്‌ സമ്മാനിച്ചിട്ടുളള കാൾട്ടൺ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ സുരേഷാണ്‌ നായകൻ. ‘ഉദയനാണ്‌ താര’ത്തിന്റെ വൻ വിജയത്തിനുശേഷം കരുണാകരൻ നിർമ്മിക്കുന്ന ഈ ചിത്രം ബെൻ ജോൺസണിലൂടെ ശ്രദ്ധേയനായ അനിൽ സി. മേനോനാണ്‌ സംവിധാനം ചെയ്യുന്നത്‌.

‘സ്‌റ്റോപ്പ്‌ വയലൻസി’നുശേഷം എ.കെ.സാജൻ സംവിധാനം ചെയ്യുന്ന ‘ചിന്താമണി കൊലക്കേസി’ൽ കേന്ദ്രകഥാപാത്രമാകുന്നതും സുരേഷ്‌ഗോപിയാണ്‌. അരോമ ഫിലിംസിന്റെ ബാനറിൽ അരോമ മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സംഭവകഥയെ അടിസ്ഥാനമാക്കിയുളളതാണ്‌. ഒരു കോളേജ്‌ വിദ്യാർത്ഥിനിയുടെ ആത്മഹത്യയും തുടർന്നുളള അന്വേഷണങ്ങളുമാണ്‌ ചിത്രത്തിനാധാരം. സുരേഷ്‌ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലെത്തുന്ന ഈ ചിത്രത്തിൽ കാവ്യാ മാധവനെയാണ്‌ നായികയായി പരിഗണിക്കുന്നത്‌.

ഷാജി കൈലാസിന്റെ എസ്‌.പി.യാണ്‌ ഉടൻ ആരംഭിക്കുന്ന സുരേഷ്‌ഗോപി ചിത്രം. പത്മപ്രിയയാണ്‌ ഇതിൽ ജോഡിയായി അഭിനയിക്കുന്നത്‌. രൺജി പണിക്കരുടെ ‘ഭരത്‌ചന്ദ്രൻ ഐ.പി.എസ്‌’ അവസാനഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. ‘കമ്മീഷണറു’ടെ രണ്ടാംഭാഗമായ ഈ പോലീസ്‌ ചിത്രത്തിൽ ശ്രേയാ റെഡ്‌ഡിയാണ്‌ നായിക.

Generated from archived content: cinema1_july20_05.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here