കരീന കപൂറുമായുളള പ്രണയം വഴിപിരിഞ്ഞതിലെ ദുഃഖമെല്ലാം ഷാഹിദ് കപൂറിനെ വിട്ടകലുകയാണ്. അടുത്ത ഷാരൂഖ്ഖാനായി തന്നെ ചിലർ വിശേഷിപ്പിച്ചത് താരത്തെ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. പ്രശസ്ത സംവിധായകൻ അസിസ് മിർസ പുതിയ ചിത്രം ‘കിസ്മത് കണക്ഷനി’ൽ ഷാഹിദ് നായകനാണെന്ന് പ്രോജക്ട് അനൗൺസ് ചെയ്തത് ബോളിവുഡ് വൃത്തങ്ങളിൽ വാർത്തയായിരുന്നു. ചിത്രത്തെ പറ്റി അറിഞ്ഞ ജൂഹി ചൗള സംവിധായകനോട് പ്രതികരിച്ചത് ഷാരൂഖുമായി ഏറെ ശബ്ദസാമൃമുണ്ട് ഷാഹിദിന് എന്നാണ്. ഇരുപതുകാരനായ ഷാരൂഖ് ഖാനായും ജൂഹി യുവതാരത്തെ വിശേഷിപ്പിച്ചു. ഷാരൂഖ് ഖാനെ നായകനാക്കി നിരവധി ചിത്രങ്ങളൊരുക്കിയ അസിസ്മിർസ ഹർഷ ഷാഹിദിന്റെ ഗോഡ്ഫാദറാകുന്നതായാണ് പുതിയ വാർത്ത.
Generated from archived content: cinema1_july1_08.html Author: chithra_lekha