ജനീലിയ മലയാളത്തിൽ

ഉത്തരേന്ത്യൻ – ദക്ഷിണേന്ത്യൻ വേർതിരിവില്ലാതെ സിനിമാപ്രേമികളുടെ മനംകവർന്ന ബോളിവുഡ്‌ സുന്ദരി ജനീലിയ ഡിസൂസ മലയാളത്തിൽ. മുൻനിരയുവനായകൻ പൃഥിരാജിന്റെ ജോഡിയായാണ്‌ ജനീലിയയുടെ മലയാള അരങ്ങേറ്റം. സന്തോഷ്‌ ശിവൻ സംവിധാനം ചെയ്യുന്ന ‘ഉറുമി’യാണ്‌ ജനീലിയയുടെ മലയാള പ്രവേശംകൊണ്ട്‌ ശ്രദ്ധനേടുക. ശങ്കർ രാമകൃഷ്‌ണൻ തിരക്കഥ രചിക്കുന്ന പീരിയോഡിക്‌ സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടേക്കും.

1498-ൽ കേരളത്തിലെത്തിയ പോർച്ചുഗീസ്‌ നാവികൻ വാസ്‌കോഡഗാമയെ വധിക്കാൻ ലക്ഷ്യമിടുന്ന യുവാക്കളുടെ സംഘത്തെ നയിക്കുന്ന കഥാപാത്രം പൃഥ്വിരാജിനും തുണയായേക്കും. പോർച്ചുഗീസ്‌ രാജകുമാരിയുമായി ഈ യുവാവ്‌ പ്രണയത്തിലാകുന്നത്‌ ചിത്രത്തിന്റെ കഥാഗതിയെ മാറ്റിമറിക്കുന്നു. നിരവധി നായികമാരെ പരിഗണിച്ചശേഷമാണ്‌ സന്തോഷ്‌ ശിവൻ പോർച്ചുഗീസ്‌ രാജകുമാരിയായി ജനീലിയയെ തിരഞ്ഞെടുത്തത്‌.

മലയാളത്തിലും തമിഴിലുമായി എടുക്കുന്ന ‘ഉറുമി’ അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാവുന്ന പ്രൊജക്‌ടാണ്‌. ‘മകരമഞ്ഞി’ൽ നായകനായി വേഷമിട്ട സന്തോഷ്‌ ഈ ചിത്രത്തിന്റെ പണിപ്പുരയിലേയ്‌ക്ക്‌ കടന്നു കഴിഞ്ഞു.

ബോയ്‌സ്‌ എന്ന ഷങ്കർ ചിത്രത്തിലൂടെ തമിഴകത്ത്‌ തുടക്കമിട്ട ജനീലിയ ഹിന്ദിയിലും തെലുങ്കിലും ഡിമാന്റേറിയ താരമാണ്‌.

Generated from archived content: cinema1_july13_10.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here