‘ജന്മ’ത്തിൽനിന്നും നയൻതാര പിന്മാറി

സുരേഷ്‌ഗോപി-ജോഷി ടീമിന്റെ ‘ജന്മ’ത്തിൽ നയൻതാര സഹകരിക്കില്ലെന്ന്‌ ഉറപ്പായി. സിനിമാതാരം നയൻതാരയായി അതിഥിറോളിൽ അഭിനയിക്കാനായി താരം എത്തിയെങ്കിലും അണിയറ പ്രവർത്തകരുമായി പിണങ്ങിപ്പിരിയുകയായിരുന്നു. കഥാപാത്രസൃഷ്‌ടിയിൽ മാറ്റം വരുത്തിയതാണ്‌ നയനെ ചൊടിപ്പിച്ചത്‌. ഗോപിക നായികയാകുന്ന ചിത്രത്തിൽ ഉപനായികയാകാൻ കഴിയില്ലെന്നും നടി തുറന്നടിച്ചു. ഒരു ചിത്രത്തിന്‌ 75 ലക്ഷം പ്രതിഫലം പറ്റുന്ന തന്റെ കരിയറിന്‌ പ്രതികൂലമാകും എന്നു കണ്ടറിഞ്ഞാണ്‌ മലയാളത്തിലെ കിംഗ്‌മേക്കർ ജോഷിയുടെ സിനിമ നയൻ വേണ്ടെന്നു വച്ചതത്രെ.

നയൻതാരയുടെ ഉറപ്പിന്റെ ബലത്തിലാണ്‌ ‘സിനിമാതാര’ത്തെ കഥയിൽ ഉൾപ്പെടുത്തിയത്‌. സുരേഷ്‌ഗോപിയെ നിർണായക ഘട്ടത്തിൽ സഹായിക്കുന്നതായിരുന്നു വേഷം. സംവൃതസുനിൽ, കാർത്തിക എന്നിവരും നായികാനിരയിലുണ്ട്‌. നയനു പകരക്കാരിയായി മറ്റൊരു താരത്തെ അന്വേഷിക്കുകയാണ്‌ അണിയറപ്രവർത്തകർ. അതേസമയം കഥയിൽനിന്നും ഈ കഥാപാത്രത്തെ അടർത്തിമാറ്റാനും നീക്കമുണ്ട്‌.

Generated from archived content: cinema1_july13_06.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here