മീരക്ക്‌ പാടണം

ഷങ്കർ നിർമ്മിച്ച്‌ അനന്തനാരായണൻ സംവിധാനം ചെയ്യുന്ന ‘വാൽമീകി’ എന്ന തമിഴ്‌ചിത്രത്തിൽ അഭിനയിച്ചുവരുന്ന മലയാളത്തിന്റെ പുതുമുഖതാരം മീരാനന്ദൻ പിന്നണി ഗായികയാകാൻ ശ്രമം തുടങ്ങി. ഭാമ, മംമ്‌ത മോഹൻദാസ്‌ എന്നീ യുവസുന്ദരിമാർ പിന്നണിഗാനരംഗത്ത്‌ തിളങ്ങുന്നതാണ്‌ മീരയുടെ മനംമാറ്റത്തിന്‌ പിന്നിലത്രെ. 13 വർഷം ശാസ്‌ത്രീയസംഗീതം അഭ്യസിച്ച യുവസുന്ദരി പുതിയ പ്രൊജക്‌ടുകളുടെ അണിയറക്കാരോട്‌ തന്റെ സംഗീത താൽപര്യം വെളിവാക്കുന്നുണ്ടത്രേ.

ഗായികയായി കരിയർ തുടങ്ങാനിരുന്ന മീരാനന്ദൻ സിനിമയിൽ നായികയായത്‌ അപ്രതീക്ഷിതമായാണ്‌. സംഗീതം അധികരിച്ചുളള റിയാലിറ്റിഷോയിൽ അവതാരകയായി തിളങ്ങിയ മീരയെ സംവിധായകൻ ലാൽജോസ്‌ ‘മുല്ല’യിൽ ദിലീപിന്റെ ജോഡിയായി തിരഞ്ഞെടുക്കുകയായിരുന്നു.

‘വാൽമീകി’യുടെ റിലീസിനുശേഷം മാത്രമേ പുതിയ തമിഴ്‌ പ്രൊജക്‌ട്‌ കമ്മിറ്റ്‌ ചെയ്യാനാകൂ എന്ന ഷങ്കറിന്റെ നിബന്ധന മൂലം മീരക്ക്‌ പുതിയ സിനിമകൾക്ക്‌ ഡേറ്റ്‌ നൽകാനാകാത്തതും സംഗീതരംഗത്തേക്ക്‌ തിരിയാൻ പ്രേരകമായതായി ചലച്ചിത്രവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Generated from archived content: cinema1_july12_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here