തെന്നിന്ത്യൻ സിനിമയെ കൊച്ചാക്കികൊണ്ടുളള നടി കാജൽ അഗർവാളിന്റെ പ്രസ്‌താവന ചില്ലറ ഒച്ചപ്പാടൊന്നുമല്ല തമിഴിലും തെലുങ്കിലുമുണ്ടാക്കിയത്. ബോളിവുഡിലേക്ക് ടിക്കറ്റ് ലഭിച്ച നടി വന്ന വഴി മറക്കരുതെന്നായിരുന്നു തെന്നിന്ത്യൻ മാധ്യമങ്ങൾ ഉപദേശിച്ചത്.
സിങ്കത്തിലൂടെ അജയ് ദേവ്‌ഗണിന്റെ നായികയായി ഹിന്ദിയിൽ ചുവടുറപ്പിക്കുന്ന കാജൽ ഒരു അഭിമുഖത്തിലാണ് വിവാദമായ പ്രസ്‌താവന നടത്തിയത്. തന്നെയൊരിയ്‌ക്കലും ഒരു തെന്നിന്ത്യൻ നടിയായി കാണാനാവില്ലെന്നായിരുന്നു കാജലിന്റെ ഡയലോഗ്. വ്യാപകമായ പ്രതിഷേധമാണ് നടിയ്‌ക്കെതിരെ ഉയർന്നത്. ഏറ്റവുമൊടുവിൽ കോളിവുഡിലെ പ്രമുഖ സംവിധായകൻ ഭാരതി രാജയാണ് കാജലിനെതിരെ രംഗത്തെത്തിയത്.
ബൊമ്മലാട്ടത്തിലൂടെ തമിഴിൽ കാജലിന് അവസരം നൽകുമ്പോൾ അവർ വെറും മുംബൈയിലെ ഒരു സെയിൽസ് ഗേളായിരുന്നുവെന്നാണ് ഭാരതി രാജ പറഞ്ഞത്. അവിടെനിന്നുമെത്തിയ കാജലിന് എങ്ങനെ ഇതെല്ലാം പറയാൻ കഴിഞ്ഞുവെന്നും സംവിധായകൻ ചോദിച്ചു. ഇക്കാര്യത്തിൽ കാജൽ മാപ്പുപറയണമെന്നും ഭാരതി രാജ ആവശ്യപ്പെട്ടു. ലൊക്കേഷനുകളിൽ കാജൽ കുഴപ്പക്കാരിയായിരുന്നുവെന്നും സംവിധായകൻ വെളിപ്പെടുത്തി.
Generated from archived content: cinema1_july11_11.html Author: chithra_lekha