സ്‌മാരകശിലകളിൽ ജഗതി നായകൻ

ഹാസ്യ സാമ്രാട്ട്‌ ജഗതി ശ്രീകുമാർ വീണ്ടും നായകനാകുന്നു. പുനത്തിൽ കുഞ്ഞബ്‌ദുളളയുടെ പ്രശസ്‌ത കൃതി ‘സ്‌മാരകശിലകളു’ടെ ചലച്ചിത്രാവിഷ്‌കരണത്തിലാണ്‌ ജഗതി നായകവേഷമണിയുന്നത്‌. അവാർഡ്‌ ചിത്രങ്ങളുടെ സംവിധായകൻ എം.പി. സുകുമാരൻ നായരാണ്‌ സ്‌മാരകശിലകൾക്ക്‌ ചലച്ചിത്രഭാഷ്യം നൽകുന്നത്‌. വിനയപൂർവ്വം വിദ്യാധരൻ, തോവാളപ്പൂക്കൾ, കാളവർക്കി, അപൂർവ്വം ചിലർ തുടങ്ങിയ ചിത്രങ്ങളിൽ നായകവേഷം കെട്ടിയിട്ടുളള ജഗതിക്ക്‌ സുകുമാരൻ നായരുടെ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണുളളത്‌. ഈ ചിത്രം ജഗതിക്ക്‌ സംസ്ഥാന-ദേശീയ അവാർഡുകൾ നേടിക്കൊടുക്കാനുളള സാധ്യത ഏറെയാണ്‌.

Generated from archived content: cinema1_july11_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here