പുതുമുഖം മാനസ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. മാനസ – മലയാളത്തിലെ മുൻകാല നായികയായിരുന്ന കനകദുർഗയുടെ മകളാണ്. തെലുങ്കിൽ അറിയപ്പെടുന്ന താരമാണവർ. ഡിഗ്രി വിദ്യാർത്ഥിനിയായ മാനസ മലയാളത്തിലും മുൻനിരയിലെത്തും എന്നു പ്രതീക്ഷിക്കാം.
പുതുമുഖങ്ങൾക്ക് അനുകൂലമായ സമീപനമാണ് മലയാള സിനിമാ പ്രവർത്തകർ ഇപ്പോൾ സ്വീകരിച്ചുവരുന്നത്. കൗമാരക്കാരുടെ കഥ പറഞ്ഞ നോട്ട്‌ബുക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ചിത്രമാണ് വീണ്ടും പുതുമുഖങ്ങളെ വച്ച് ചിത്രമെടുക്കാൻ സംവിധായകർക്ക് ധൈര്യം പകരുന്നത്. മുൻനിര സംവിധായകനായ കമലിന്റെ പുതിയ ചിത്രവും പുതുമുഖ നായികാനായകൻമാരെ അണിനിരത്തിയുള്ളതാണ്. സത്യൻ അന്തിക്കാടിന്റെ പുതിയ ദിലീപ് ചിത്രത്തിലും നായിക പുതുമുഖമാണ്.
മലയാളി സുന്ദരികൾ ഒന്നാകെ അന്യഭാഷാ ചിത്രങ്ങളിലേയ്‌ക്ക് കൂടുമാറിയതാണ് പുതുമുഖങ്ങളുടെ കടന്നുവരവ് എളുപ്പമാക്കിയ കാരണങ്ങളിലൊന്ന്. എന്തായാലും മലയാള സിനിമ പുതുമുഖങ്ങളെക്കൊണ്ടും പുതു സംവിധായകരെ കൊണ്ടും എന്നും ഉണർന്നിരിക്കട്ടെ.
Generated from archived content: cinema1_jan9_07.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English