‘ഇന്നത്തെ ചിന്താവിഷയ’ത്തെ തുടർന്ന് സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ തമിഴ് സുന്ദരി കനിഹ ജയറാമിന്റെ നായികയാകും. സത്യന്റെ സ്‌ഥിരം താരങ്ങളായ ഇന്നസെന്റ്, മാമുക്കോയ, കെ.പി.എ.സി. ലളിത, നെടുമുടിവേണു എന്നവർക്കൊപ്പം വേണുനാഗവള്ളി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ കൂട്ടനാട്ട് തുടങ്ങും.
എം.ടി. – ഹരിഹരൻ – മമ്മൂട്ടി ടീം നീണ്ട ഇടവേളക്കു ശേഷം ഒന്നിച്ച ‘പഴശിരാജ’യിൽ മലയാളം സിനിമാപ്രവർത്തകരുടെ ശ്രദ്ധ കവർന്ന കനിഹ ജയറാമിന്റെ നായികയായി ഏറെ തിളങ്ങിയേക്കും. ‘എന്നിട്ടും’ ആണ് ആദ്യ മലയാളം പ്രോജക്‌ട്. മണിരത്നം നിർമിച്ച ‘ഫൈവ്‌സ്‌റ്റാർ’ ആണ് കനിഹയുടെ അരങ്ങേറ്റ ചിത്രം.
അതേസമയം വിവാഹജീവിതത്തിലേക്ക് കടക്കുന്ന കനിഹ സത്യൻ ചിത്രം നിരാകരിക്കുമെന്ന് വാർത്തകളുണ്ട്. കനിഹ നോ പറഞ്ഞാൽ ഒരു പുതുമുഖ നായികയെ സത്യൻ അവതരിപ്പിച്ചേക്കും.
Generated from archived content: cinema1_jan8_09.html Author: chithra_lekha