പുതുമുഖ ജോഡിയായി മുൻനായികമാരുടെ മക്കൾ

ബോളിവുഡിൽ താരറാണിയായി വിലസിയ ശ്രീദേവിയുടെ മകൾ ജാൻവിയും മലയാളമടക്കം ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലെല്ലാം കയ്യൊപ്പ്‌ പതിപ്പിച്ച അമലയുടെ മകൻ അഖിലും നായികാനായകന്മാരായി അരങ്ങേറുന്നു. നാഗർജുന-അമല ദമ്പതികളുടെ മകൻ അഖിൽ മാതാപിതാക്കളുടെ പാത പിൻതുടരുമെന്ന്‌ ചലച്ചിത്രലോകം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ജാൻവിയെ നായികയാക്കാൻ ശ്രീദേവി നേരത്തെ തന്നെ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മുംബൈയിൽ സൂപ്പർതാരങ്ങൾ തിങ്ങിപ്പാർക്കുന്ന ഫ്‌ളാറ്റിലാണ്‌ ശ്രീദേവിയും ഭർത്താവ്‌ ബോണികപൂറും രണ്ടു മക്കളുമൊത്ത്‌ കഴിയുന്നത്‌. അസിൻ, തബു, എന്നീ സൂപ്പർനായികമാരും ഈ ഫ്‌ളാറ്റിലെ താമസക്കാരാണ്‌.

നാഗാർജുനയുടെ മൂത്തപുത്രൻ നാഗചൈതന്യ നായകനായി അരങ്ങേറ്റം നടത്തിയതും മുൻകാല നായികയുടെ മകൾക്കൊപ്പമായിരുന്നു. രാധയുടെ മകൾ കാർത്തികയും നാഗചൈതന്യയും ലീഡ്‌ റോളുകളിലെത്തിയ ‘ജോഷ്‌ എന്ന തെലുങ്ക്‌ ചിത്രം ഹിറ്റ്‌ ചാർട്ടിൽ ഇടം കണ്ടിരുന്നു.

ശ്രീദേവി ’മിസ്‌റ്റർ ഇന്ത്യ‘യുടെ രണ്ടാംഭാഗത്തിലും ബോളിവുഡിൽ വീണ്ടും ഭാഗ്യംതേടുന്ന ഘട്ടത്തിലാണ്‌ മകൾ ജാൻവി പുതുമുഖ നായികയായി കരാർ ചെയ്യപ്പെട്ടിരിക്കുന്നത്‌.

ഭർത്താവ്‌ നാഗാർജുനയും മകനും സിനിമയിൽ സജീവമാകാൻ തീരുമാനിച്ചെങ്കിലും അമല ഇനി ഈ രംഗത്ത്‌ ഉണ്ടാകില്ലെന്ന്‌ ഉറച്ചുകഴിഞ്ഞു. മൃഗസ്‌നേഹി എന്ന നിലയിൽ പേരെടുത്തു കഴിഞ്ഞു. ഒരു കാലത്ത്‌ മലയാളികളുടെ പ്രിയങ്കരിയായിരുന്ന അമല.

Generated from archived content: cinema1_jan7_10.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here