തെന്നിന്ത്യൻ താരകുമാരി അസിൻ ബോളിവുഡിന്റെ റാണിയാകുന്നു.
സാക്ഷാൽ കിംഗ്‌ഖാന്റെ നായികയായാണ് അസിൻ തോട്ടുങ്കൽ തന്റെ സിംഹാസനം ഉറപ്പിക്കാനൊരുങ്ങുന്നത്. വേറിട്ട ചിത്രങ്ങളുടെ സംവിധായകൻ വിശാൽ ഭരദ്വാജ് ഒരുക്കുന്ന ചിത്രത്തിലായിരിക്കും ഷാരുഖും അസിനും ഒന്നിക്കുക. ചേതൻ ഭഗതിന്റെ വിശുത്ര നോവൽ ‘ടു സ്‌റ്റേറ്റ്’സിനെ ആസ്‌പദമാക്കിയൊരുക്കുന്ന ചിത്രം. സെയ്‌ഫ് അലിഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. കത്രീനാ കൈഫ്, പ്രിയങ്കാ ചോപ്ര, ദീപികാ പദുകോൺ എന്നിവരിൽ ആരെങ്കിലുമായിരിക്കും ഷാരൂഖിന്റെ നായിക എന്നായിരുന്നു ആദ്യ വിവരം. ഒടുവിൽ പ്രതിബന്ധങ്ങളെ തട്ടി നീക്കി അസിൻ ചിത്രത്തിലെ നായികയായി.
തമിഴ് ബ്രാഹ്‌മണ യുവതിയായാണ് അസിൻ വേഷമിടുക. കമൽഹാസന്റെ ബ്രഹ്‌മാണ്ഡചിത്രം ദശാവതാരത്തിൽ അസിൻ അവതരിപ്പിച്ച അയ്യങ്കാർ പെൺകുട്ടി ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ പഞ്ചാബി വേഷത്തിലായിരിക്കും ഷാരുഖ് പ്രത്യക്ഷപ്പെടുക.
Generated from archived content: cinema1_jan4_11.html Author: chithra_lekha