ഇന്ത്യൻ സിനിമയുടെ ബിഗ്‌ബി, സാക്ഷാൽ അമിതാഭ് ബച്ചൻ ഇരുപത്തഞ്ചുകാരാനാകുന്നു. ഇതിനുവേണ്ടി അദ്ദേഹം തന്റെ പ്രശസ്‌തമായ ബുൾഗാൻ താടിയും മുടിയും ഡൈ ചെയ്യുന്നുവെന്നതാണ് ഹോളിവുഡിലെ പുതിയ വാർത്ത. യുവതലമുറയെ പോലെ കിടുക്കൻ കളറടിച്ചാണത്രേ ബിഗ് ബി ചെറുപ്പക്കാരനാകുന്നത്. തെലുങ്കിലെ പ്രശസ്‌ത സംവിധായകൻ പുരി ജഗന്നാഥിന്റെ ‘ബൂത്ത’ എന്ന ചിത്രത്തിനുവേണ്ടിയാണ് ബച്ചൻ ചെറുപ്പക്കാരനാകുന്നത്.
അറുപത് വയസ്സായിട്ടും ഇരുപത്തഞ്ചുകാരന്റെ മനസ്സുമായി നടക്കുന്ന കഥാപാത്രമായാണ് ബച്ചൻ അവതരിപ്പിക്കുന്നത്. ചെറുപ്പക്കാരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഫാഷൻ വേഷങ്ങളുമായി ബിഗ് ബി ചിത്രത്തിലെത്തുമെന്നുമാണ് സംവിധായകന്റെ അവകാശവാദം. ഇതിനുവേണ്ടി അഭിഷേകിന്റെ സ്വകാര്യവസ്‌ത്രശേഖരത്തിൽ നിന്നുവരെ സീനിയർ ബച്ചൻ വസ്‌ത്രങ്ങൾ അടിച്ചുമാറ്റിയത്രേ!!
Generated from archived content: cinema1_jan31_11.html Author: chithra_lekha