വൃദ്ധനായി വിക്രം

സൂശി ഗണേശൻ സംവിധാനം ചെയ്യുന്ന ബിഗ്‌ബജറ്റ്‌ ചിത്രമായ ‘കാന്തസാമി’യിൽ വിക്രം അഞ്ചുവേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പെൺവേഷത്തിലും വൃദ്ധവേഷത്തിലും താരം സ്‌ക്രീനിൽ നിറയുന്നു.

നിർമാണം പൂർത്തിയായ കന്തസാമിയുടെ ഭൂരിഭാഗം രംഗങ്ങളും മെക്‌സിക്കോയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. തമിഴ്‌ ചലചിത്രലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്‌മയകരമായ ദൃശ്യങ്ങളാണ്‌ ഈ സിനിമയിലുള്ളതെന്ന്‌ സംവിധായകൻ അവകാശപ്പെടുന്നു. ശ്രിയയാണ്‌ ചിത്രത്തിലെ നായിക.

വിരുമ്പി കിറേൻ, ഫൈവ്‌സ്‌റ്റാർ, തിരുട്ടുപയലേ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സൂശിഗണേശൻ സംവിധാനം ചെയ്‌ത ഈ ബിഗ്‌സിനിമ 65 കോടി രൂപക്കാണ്‌ വിൽക്കപ്പെട്ടിരിക്കുന്നത്‌.

Generated from archived content: cinema1_jan24_09.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English