മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർതാരങ്ങളടക്കം വൻതാരനിര അണിനിരക്കുന്ന ആർ. സുകുമാരന്റേ ‘യുഗപുരുഷനി’ൽ നവ്യനായർ നായികയാകുന്നു. ശ്രീനാരായണഗുരുവിന്റെ ജീവിതകഥ പറയുന്ന സിനിമയിൽ സാവിത്രി അന്തർജനം എന്ന കഥാപാത്രിന് നവ്യ ജീനേകും. നേരത്തെ കാവ്യമാധവന് നീക്കിവെച്ച റോളായിിരുന്നു ഇത്. വിവാഹത്തെ തുടർന്ന് അഭിനയം മതിയാക്കുന്ന കാവ്യ ഈ പ്രോജക്‌ട് ഒഴിവാക്കാൻ നിർബന്ധിതയാകുകയായിരുന്നു. ചരിത്രനായകർ കഥാപാത്രങ്ങളാകുന്ന സിനിമയിൽ സംവിധായകന്റെ ഭാവനയിൽ വിരിഞ്ഞ റോളാണ് ശ്രീനാരായണഗുരു ഭക്തയായ സാവിത്ര അന്തർജനം.
നവ്യക്ക് പൊതുവെ നല്ല കാലാമാണിപ്പോൾ. നടൻ മഹേഷ് സംവിധാനം ചെയ്യുന്ന ‘കലണ്ടറി’ൽ പൃഥീരാജിന്റെ ജോഡിയായി അഭിനയിച്ചുവരുന്ന നായികക്ക് തമിഴിൽ നിന്നും മികച്ച ഓഫറുകളുണ്ട്.
Generated from archived content: cinema1_jan1_09.html Author: chithra_lekha