കാർത്തിക തിരക്കേറുന്നു

വടക്കുനോക്കിയന്ത്രത്തിന്റെ തമിഴ്‌ റീമേക്ക്‌ ‘ദിണ്‌ഡുക്കൽ സാരഥി’യിൽ മനോരോഗിയായ നായകന്റെ ഭാര്യയായി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയെടുത്ത മലയാളി സുന്ദരി കാർത്തികക്ക്‌ അവസരങ്ങളേറി. ഗ്രാമീണസുന്ദരിയായ വീട്ടമ്മയായി ഇരുത്തംവന്ന പ്രകടനമാണ്‌ കാർത്തിക പുറത്തെടുത്തത്‌. നിരവധി ഓഫറുകൾ എത്തുന്നുണ്ടെങ്കിലും സൂക്ഷമതയോടെയാണ്‌ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്‌.

തമിഴിൽ എത്തി വർഷങ്ങൾ പിന്നിട്ട ശേഷമാണ്‌ കാർത്തികക്ക്‌ ചുവടുറപ്പിക്കാന കഴിയുന്നത്‌. അഭിനയിച്ച ചിത്രങ്ങളൊന്നും തന്നെ ബോക്‌സ്‌ ഓഫീസിൽ തരംഗം സൃഷ്‌ടിക്കാതിരുന്നത്‌ കാർത്തികക്ക്‌ തിരിച്ചടിയായിരുന്നു. വിനയന്റെ ‘നാളൈ നമതേ’യിൽ കളക്‌ടറുടെ വേഷം അവതരിപ്പിച്ച സുന്ദരിയുടെ വിവാഹം ഉടനുണ്ടാകും.

Generated from archived content: cinema1_jan17_09.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here