അന്യഭാഷകളിലെ സൂപ്പൽഹിറ്റുകൾക്ക് പിന്നാലെയാണ് തിമിഴകത്തെ അനിഷേധ്യ താരങ്ങളായ അജിത്തും, വിജയും. മലയാളത്തിലെ എന്നത്തേയും വലിയ ഹിറ്റ് ‘കിരീട’ത്തിലെ സേതുമാധവനായി തമിഴ് പ്രേക്ഷകർക്കു മുന്നിലെത്തിയ അജിത്, ഒരു തെലുങ്ക് ഹിറ്റിനെ അവലംബിച്ച് പുതിയ പ്രോജക്‌ട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. 20 ഓളം കഥകൾ കേട്ട ശേഷമാണ് അജിത് ഒരു തീരുമാനത്തിലെത്തിയത്. ധരണി ചിത്രം സംവിധാനം ചെയ്യും.
അതേ സമയം ഷൂട്ടിംഗ് പുരോഗമിക്കുന്ന മലയാള ചിത്രം ‘ബോഡിഗാർഡി’ന് റീമേക്കൊരുക്കാനാണ് വിജയ് അണിയറ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുള്ളത്. സിദ്ദിഖ് തന്നെ ചിത്രം സംവിധാനം ചെയ്യുന്നു.
Generated from archived content: cinema1_jam12_09.html Author: chithra_lekha