ദീപികയെ പിന്തള്ളി അസിൻ

മലയാളി സുന്ദരി അസിൻ ദീപിക പദുകോണിനെ പിന്തള്ളി ഹൗസ്‌ഫുൾ രണ്ടാംഭാഗത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടതാണ്‌ ബോളിവുഡിലെ പുതിയ വാർത്ത. ദ്വീപികയുടെ ഡേറ്റിനായി ഏറെ കാത്തിരിക്കേണ്ടിവരുമെന്ന്‌ ഉറപ്പായതിനെ തുടർന്നാണ്‌ സംവിധായകൻ സാജിദ്‌ ഖാൻ ആദ്യഭാഗത്തിൽ അക്ഷയ്‌കുമാറിന്റെ ജോഡിയായി തിളങ്ങിയ ദീപികയെ ഒഴിവാക്കി അസിനെ കാസ്‌റ്റ്‌ ചെയ്‌തത്‌.

അസിൻ ഈ ഓഫർ മധുരപ്രതികാരത്തിനുള്ള അവസരമായാണ്‌ കയ്യേറ്റിരിക്കുന്നത്‌. നേരത്തെ പ്രിയദർശന്റെ ദേ ധനാധനിലേക്ക്‌ അസിനെ ക്ഷണിച്ചിരുന്നു. എന്നാൽ പിന്നീട്‌ ചിത്രത്തിൽ നിന്ന്‌ സുന്ദരി ഔട്ടായി.

കിംഗ്‌ഖാൻ ഷാരുഖ്‌ഖാന്റെ ജോഡിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്‌ അസിൻ ബോളിവുഡിൽ കൂടുതൽ സ്വീകാര്യയായിരിക്കുന്നത്‌. കാവലനിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴിലും ഡിമാന്റേറിക്കഴിഞ്ഞു.

Generated from archived content: cinema1_feb8_11.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here