ഇന്നലെ 34-ാം പിറന്നാൾ ആഘോഷിച്ച അഭിഷേക് ബച്ചൻ തന്റെ ആഗ്രഹം വെളിപ്പെടുത്തി. ഐശ്വര്യ റായിക്കൊപ്പം ഇനിയും ഒരുപാടു സിനിമകൾ ചെയ്യുക വെറുതെ പറയുന്നതല്ല. അതിനു രണ്ടു കാരണങ്ങളുണ്ട്. സ്‌ക്രീനിൽ താനും ഐശ്വര്യയും തമ്മിലുള്ള കെമിസ്‌ട്രി അത്രത്തോളം മികച്ചതാണെന്ന് അഭിഷേക് പറയുന്നു. ആഷിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാമെന്നതാണ് രണ്ടാമത്തെ കാരണം.
റാണി മുഖർജി, പ്രിയങ്ക ചോപ്ര, വിദ്യാബാലൻ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഐശ്വര്യയ്‌ക്കൊപ്പം ഒരുപാടു സിനിമകൾ ചെയ്യാനാണ് തന്റെ ആഗ്രഹമെന്ന് അഭിഷേക് പറയുന്നു. എക്കാലവും പ്രണയജോഡികളായി കഴിയാനുള്ള ആഗ്രഹം പക്ഷേ, ബോളിവുഡ് സമ്മതിച്ചുകൊടുക്കുമോ എന്നു കാത്തിരുന്നു കാണാം.
Generated from archived content: cinema1_feb6_10.html Author: chithra_lekha