ശ്രീദേവി തിരിച്ചുവരുന്നു…

തമിഴ്‌സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച്‌ ബോളിവുഡിന്റെ ശ്രീയായിമാറിയ ശ്രീദേവി ‘ബി-ടൗൺ’ എന്ന സിനിമയിലൂടെ തിരിച്ചുവരുന്നു. സംവിധായകൻ ബോണികപൂറിന്റെ ഭാര്യയും രണ്ടുകുട്ടികളുടെ മാതാവുമായ ശ്രീദേവി ഭർത്താവിന്റെ സിനിമയിലൂടെ അഭിനയരംഗത്തേക്കു തിരിച്ചു വരുമെന്നാണു വാർത്തകൾ പ്രചരിച്ചിരുന്നത്‌.

എന്നാൽ അമിതാഭ്‌ അഭിനയിച്ച പായുടെ സംവിധായകൻ ആർ. ബാൽക്കിയുടെ ചിത്രത്തിലൂടെയാണ്‌ ശ്രീദേവി തന്റെ രണ്ടാം വരവിന്‌ ഒരുങ്ങുന്നത്‌. ബാൽക്കിയുടെ ഭാര്യ ഗൗരി ഷിൻഡോയാണു ബി-ടൗൺ സംവിധാനം ചെയ്യുന്നത്‌.

ഇംഗ്ലീഷ്‌ സംസാരിക്കാനറിയാത്ത ഒരു യുവതിക്കു സമൂഹത്തിൽ ഉന്നത സ്‌ഥാനം അലങ്കരിക്കുന്ന ഒരാളുടെ ഭാര്യയായി ജീവിക്കേണ്ടി വരുന്നതും ഭാഷയുടെ പ്രശ്‌നം മൂലം തന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ രസകരമായി തരണം ചെയ്യുന്നതുമാണ്‌ സിനിമയുടെ ഇതിവൃത്തം.

മൂന്ന്‌ വർഷം മുൻപ്‌ യാഷ്‌ ചൊപ്രയുടെ സിനിമയിൽ അമിതാഭിന്റെ നായികയായി ശ്രീദേവിക്ക്‌ ക്ഷണം ലഭിച്ചിരുന്നു. അന്ന്‌ ശ്രീദേവിക്കു തന്റെ ചിത്രത്തിലൂടെ ഒരു നല്ല തുടക്കം നൽകുമെന്ന്‌ പറഞ്ഞ്‌ ബോണി ആ ഓഫർ നിരസിച്ചു.

Generated from archived content: cinema1_feb26_11.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here