അജിത്തിന്റെ നായികയായി കത്രീന തമിഴിൽ

അജിത്തിന്റെ നായികയായി ബോളിവുഡ്‌താരം കത്രീന കൈഫ്‌ തമിഴകത്ത്‌ സാന്നിധ്യമറിയിക്കുന്നു. ഷാരൂഖ്‌ഖാന്റെ സൂപ്പർഹിറ്റ്‌ ചിത്രം ‘മേംഹൂം നാ’ തമിഴ്‌ റീമേക്കിലാണ്‌ അജിത്ത്‌-കത്രീന ജോഡി ഒന്നിക്കുന്നത്‌. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ബാങ്കോക്ക്‌. ശങ്കരൻ ഫിലിംസ്‌ ചിത്രം നിർമ്മിക്കുന്നു.

‘ബില്ല’യിലൂടെ തരംഗമുണർത്തിയ അജിത്തിന്റെ ജോഡിയായി തമിഴകത്ത്‌ ചേക്കേറുന്നത്‌ കത്രീനയ്‌ക്ക്‌ തുണയായേക്കുമെന്ന്‌ ചലച്ചിത്രവൃത്തങ്ങളിൽ സംസാരമുണ്ട്‌. മമ്മൂട്ടിയുടെ ജോഡിയായി ‘ബൽറാം V/s താരാദാസിൽ’ മലയാളികൾക്കു മുന്നിലെത്തിയ കത്രീന ബോളിവുഡിനൊപ്പം ദക്ഷിണേന്ത്യൻ ഭാഷകളിലും തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌. തെലുങ്കിൽ താരത്തിന്‌ വൻഡിമാന്റാണ്‌.

Generated from archived content: cinema1_feb26_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English