ഒരു കാലത്ത് ബോളിവുഡ് സ്‌ക്രീനുകളിൽ പ്രണയതരംഗം തന്നെ സൃഷ്‌ടിച്ച ഷാഹിദ്-കരീന ജോഡി വീണ്ടുമെത്തുന്നു. ഇരുവരും നായികാ നായകൻമാരുമായി ചിത്രീകരണം പൂർത്തിയാക്കിയശേഷം റിലീസിംഗ് വൈകിയ ‘മിലേംഗെ മിലേംഗെ’ എന്ന ചിത്രമാണ് ഇപ്പോൾ റിലീസിനു തയ്യാറായിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയം, തകർന്നതുൾപ്പെടെയുള്ള നിരവധി കാരണങ്ങളായിരുന്നു ചിത്രത്തിന്റെ റിലീസിംഗ് വൈകിപ്പിച്ചത്. പ്രണയപരാജയം ചിത്രം ബോക്‌സോഫീസിൽ മുക്കുകുത്തുമോ എന്ന നിർമാതാവിന്റെ ആശങ്കയായിരുന്നിരിക്കണം റിലീസിംഗ് വൈകിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സതീഷ് കൗശിക്കിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഭാവിയറിയാൻ ഏതായാലും ഏപ്രിൽ രുണ്ടുവരെ കാത്തിരുന്നാൽ മതി.
Generated from archived content: cinema1_feb25_10.html Author: chithra_lekha