വിനീത് ശ്രീനിവാസൻ-ഭാമ, വിനുമോഹൻ-സന്ധ്യ ജോഡിയെ അണിനിരത്തി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ‘സൈക്കിൾ’ പ്രദർശനത്തിനെത്തി. യുവനിരക്ക് പ്രാധാനം നൽകുന്ന സിനിമയിൽ ഒരു ഷോപ്പിംഗ് സെന്ററിലെ രണ്ടു സ്ഥാപനങ്ങളിലെ ജീവനക്കാരും സുഹൃത്തുക്കളുമായ റോയി, സഞ്ജു എന്നിവരെ യഥാക്രമം വിനീതും വിനുവും പ്രതിനിധീകരിക്കുന്നു. കൗസ്തുഭം ഫൈനാൻസിയേഴ്‌സിലെ കാഷ്യറാണ് റോയി. ഈ സ്ഥാപനത്തിന്റെ ഉടമയുടെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണ് ഇലക്ര്ടോണിക് ഷോപ്പ് ജീവനക്കാരനായ സഞ്ജു. മീനാക്ഷിയായി സന്ധ്യ എത്തുമ്പോൾ, വിനീതിന്റെ ജോഡിയായി ഭാമ വരുന്നു. നർമ്മത്തിൽ പൊതിഞ്ഞ കൊച്ചുകൊച്ചു കഥാമുഹൂർത്തങ്ങളിലൂടെയാണ് ‘സൈക്കിൾ’ വികസിക്കുന്നത്.
ഗായകൻ വിനീത് ശ്രീനിവാസൻ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ ശ്രദ്ധേയമായ ‘സൈക്കിളി’ൽ മുരളി, ജഗതി, കൊച്ചിൻ ഹനീഫ, സായികുമാർ, സാദിഖ്, സലിംകുമാർ, ശങ്കർ, ദേവൻ, ടി.ജി രവി, കുഞ്ചൻ, നാരായണൻകുട്ടി, ശോഭാമോഹൻ തുടങ്ങി വൻ താരനിര തന്നെയുണ്ട്. ക്ലാസ്‌മേറ്റ്‌സ് ഫെയിം ജെയിംസ് ആൽബർട്ടിന്റേതാണ് രചന. അനിൽ പനച്ചൂരാൻ-മെജോ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. മാസ്‌റ്റേഴ്‌സ് സിനിമയുടെ ബാനറിൽ സണ്ണി കുരുവിള, ടി.എൻ തിലകൻ, വിശ്വനാഥൻ എന്നിവർ ചേർന്നു നിർമ്മിച്ച ‘സൈക്കിൾ’ ലാൽ റിലീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
Generated from archived content: cinema1_feb20_08.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English