ഗ്ലാമറസാകാനില്ല

അഭിനയപ്രധാന്യമായ വേഷങ്ങളെയാണ്‌ താൻ കാത്തിരിക്കുന്നതെന്നും ഗ്ലാമർ പ്രദർശനം പാടെ ഒഴിവാക്കുമെന്നുള്ള മലയാളിസുന്ദരി അമല പോളിന്റെ തുറന്നടിയാണ്‌ തമിഴകത്തെ പുതിയ ചർച്ചാവിഷയം. മലയാളികളടക്കമുള്ള യുവനായികമാർ ഗ്ലാമർ പ്രദർശനത്തിന്‌ മത്സരിക്കുന്നതിനിടെ അമല നേർവിപരീത നിലപാടെടുത്തത്‌ സിനിമാപ്രവർത്തകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്‌.

രണ്ടേ രണ്ട്‌ ചിത്രങ്ങൾ മാത്രമേ ക്രെഡിറ്റിലുള്ളുവെങ്കിലും അമലക്ക്‌ തമിഴകത്ത്‌ ആരാധകരേറെയാണ്‌. അമലയുടെ ഗ്ലാമർവിരുദ്ധ പ്രതിജ്ഞ ഫാൻസിനിടയിൽ നിരാശപടർത്തിയിരിക്കയാണത്രേ.

മൈനയിലെ ടൈറ്റിൽ റോൾ അതിമനോഹരമാക്കുകവഴി ചലച്ചിത്രനിരൂപകരുടെയും പ്രശംസ നേടിയെടുത്ത അമല സിന്ധു സാമവേലിയിലും നായികയായി. വിക്രം അടക്കം തമിഴകത്തെ മുൻനിര നായകർ തങ്ങളുടെ പുതിയ പ്രോജക്‌ടുകളിൽ അമലയെയാണ്‌ നായികയായി ശുപാർശ ചെയ്യുന്നത്‌. എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിൽ നിന്ന്‌ സിനിമയുടെ വർണലോകത്തെത്തിയ അമലയെ മലയാളത്തിലെ ചില സൂപ്പർതാരങ്ങളുടെ ജോഡിയായും പരിഗണിക്കുന്നുണ്ട്‌.

Generated from archived content: cinema1_feb17_11.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here