‘കുചേലനി’ൽ സിമ്രാൻ

‘കഥ പറയുമ്പോൾ’ തമിഴ്‌ റീമേക്കായ ‘കുചേലനി’ൽ വീട്ടമ്മയായ നായികാ കഥാപാത്രം സിമ്രാന്റെ കൈകളിലേക്ക്‌. മലയാളത്തിൽ മീന മികവുറ്റതാക്കിയ റോളാണിത്‌. കവിതാലയയുടെ ബാനറിൽ കെ. ബാലചന്ദർ നിർമ്മിക്കുന്ന സിനിമയിൽ ശ്രീനിവാസന്റെ റോളിൽ പശുപതി എത്തുന്നു. മമ്മൂട്ടി അനശ്വരമാക്കിയ സൂപ്പർതാരമാകുന്നത്‌ സ്‌റ്റൈൽ മന്നൻ രജനീകാന്ത്‌. വിദ്യാസാഗർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായി അണിയറക്കാർ ഉയർത്തിക്കാട്ടുന്നു. സൂക്ഷ്മതയോടെയാണ്‌ സിമ്രാൻ ഇപ്പോൾ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തുവരുന്നത്‌. പ്രമുഖ ബാനറുകളിൽ ഒതുങ്ങുന്ന പ്രോജക്ടുകൾക്ക്‌ മാത്രം ഡേറ്റ്‌ നൽകാനാണത്രെ തീരുമാനം. മുതിർന്ന കുട്ടികളുടെ അമ്മയാണെങ്കിലും അഭിനയപ്രാധാന്യമുള്ള നായികാവേഷമാണെന്നതാണ്‌ ‘കുചേലന്‌’ ഡേറ്റ്‌ നൽകാൻ താരത്തെ പ്രേരിപ്പിച്ച ഘടകം. രജനിയുടെ ‘ചന്ദ്രമുഖി’ ഈഗോക്ലാഷ്‌ മൂലം നഷ്ടമാക്കിയത്‌ സിമ്രാന്‌ വൻ തിരിച്ചടിയായിരുന്നു. പകരക്കാരിയായെത്തിയ ജ്യോതികയുടെ കരിയർഗ്രാഫ്‌ കുത്തനെ ഉയർന്നത്‌ താരത്തെ ഒട്ടൊന്നുമല്ല നിരാശയിലാഴ്‌ത്തിയത്‌.

Generated from archived content: cinema1_feb11_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here