അസിൻ ബോളിവുഡിൽ മുൻനിരയിലെത്താൻ കുതിക്കുമ്പോൾ, ബോളിവുഡ് ലോകം തനിക്കിണങ്ങുന്നതല്ലെന്ന തിരിച്ചറിവിലാണ് നയൻതാര. ഗ്ലാമർപ്രദർശനത്തിന് മടിച്ചിട്ടാണ് ധരിച്ചെങ്കിൽ തെറ്റി. ഗ്ലാമർ വാരിക്കോരി പ്രേകഷകർക്ക് നൽകുന്നതിൽ നയൻസിന് യാതൊരു എതിർപ്പുമില്ല. പ്രതിഫലത്തിന്റെ കാര്യത്തിലാണ് താരത്തിന് സംശയം ദക്ഷിണേന്ത്യൻ ഭാഷകളിൽ നമ്പർ വൺ നായികക്ക് കിട്ടുന്ന പ്രതിഫലം പുതുമുഖനായികക്ക് ബോളിവുഡിൽ ലഭിക്കില്ലെന്ന് നയൻ പറയുന്നു. തമിഴ് തെലുങ്ക് ഭാഷകളിൽ വേണ്ടത്ര പ്രതിഫലം ലഭിക്കുന്ന തനിക്ക് ഉത്തേരേന്ത്യയിൽ പോയി ഭാഗ്യം പരീക്ഷിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ഫീൽഡിൽ പ്രധാന എതിരാളിയായ അസിൻ ബോളിവുഡിൽ ശ്രദ്ധാകേന്ദ്രമാകുന്നതിൽ നയൻസിന് അസൂയയാണെന്നും ഇൻഡസ്‌ട്രിൽ സംസാരമുണ്ട്. സഞ്ഞ്‌ജയ് ലീലാ ബൻസാലി അടക്കമുള്ള നമ്പർവൺ സംവിധായകരുടെ ക്ഷണം ലഭിച്ചെങ്കിലും എല്ലാ പൊജക്‌ടുകളിൽ നിന്നും അവസാനനിമിഷം പുറത്താവുകയാണ് ബോളിവുഡിനോടുള്ള നയൻസിന്റെ ഇഷ്‌ടക്കുറവിന് കാരണമത്രെ.
Generated from archived content: cinema1_dec9_08.html Author: chithra_lekha
Click this button or press Ctrl+G to toggle between Malayalam and English