ഒടുവിൽ ഇന്ത്യൻ സിനിമയിലെ അതികായനായ മണിരത്നത്തിന്റെ നായകനാകാനും മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിന് ക്ഷണം. പൃഥ്വിയിലെ അഭിനേതാവിനുള്ള അംഗീകാരമായാണ് മണിരത്നം സിനിമ വിലയിരുത്തപ്പെടുന്നത്. ദീപാവലി ചിത്രങ്ങൾക്കിടയിൽ ‘കണ്ണാം മൂച്ചി ഏനെടാ’ മുൻനിരയിലെത്തിയതോടെ പൃഥ്വി തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. വിജയ്, സൂര്യ എന്നീ സൂപ്പർതാരങ്ങളുടെ പ്രസ്‌റ്റീജ് ചിത്രങ്ങളെ നിഷ്‌പ്രഭമാക്കിയത് പൃഥ്വിക്ക് ഏറെ അവസരങ്ങളും നേടിക്കൊടുത്തു. ഓഫറുകളുടെ പെരുമഴ തന്നെയാണ് താരത്തിനു പിന്നാലെ. തമിഴിൽ ഡബ്ബ് ചെയ്ത് വിജയിക്കുന്ന അപൂർവ്വം മലയാളി നായന്മാരക്കിടയിൽ പൃഥ്വിരാജിന്റെ സ്ഥാനം. ആദ്യം ചിത്രം മുതൽക്കേ തമിഴ്‌ഭാഷ അനായാസമായി കൈകാര്യം ചെയ്ത നായകൻ രജനീകാന്ത് അടക്കമുള്ളവരുടെ പ്രശംസ നേടിയിരുന്നു. സഹോദരൻ ഇന്ദ്രജിത്തും തമിഴകത്തേക്ക് കടക്കുന്നുണ്ട്. വിക്രമിന്റെ ‘കന്തസ്വാമി’യിൽ പ്രധാന വില്ലനാകാനുള്ള തയ്യാറെടുപ്പിലാണ്
ഇന്ദ്രൻ.
Generated from archived content: cinema1_dec8_07.html Author: chithra_lekha