അസിൻ ഷാരുഖിന്റെ നായിക

അമീർഖാന്റെയും സൽമാഖാന്റെയും ജോഡിയായി വേഷമിട്ടു കഴിഞ്ഞ അസിന്‌ ഖാൻത്രയത്തിൽ മുമ്പനായ ഷാരൂഖ്‌ ഖാന്റെ നായികയാകാൻ അവസരമൊരുങ്ങുന്നു. ഷാരൂഖിന്റെ പുതുവർഷ പ്രോജക്‌ടുകളിലൊന്നിൽ മലയാളി സുന്ദരി നമ്പർവൺ നായകന്റെ ജോഡിയാകുമെന്നാണ്‌ ബോളിവുഡിൽ നിന്നെത്തുന്ന ഒടുവിലത്തെ സൂചനകൾ കിംഗ്‌ഖാന്റെ നായികയായി ഉയർത്തപ്പെട്ടാൽ ഈ കൊച്ചിക്കാരിക്ക്‌ ബോളിവുഡിൽ പ്രതിയോഗികളേ ഉണ്ടാകുകയില്ലെന്ന്‌ ചലചിത്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഉടൻ തീയറ്ററുകളിലെത്തുന്ന മൂന്ന്‌ സിനിമകളുടെ ബോളിവുഡിലെ വിലയേറിയ നായികയായി മലയാളിസുന്ദരി അസിൻ പേരെടുക്കുമെന്ന വിശകലനമാണ്‌ ചലചിത്ര പ്രവർത്തകർക്കിടയിൽ ഇപ്പോൾ പൊതുവെ ഉയർന്നുവന്നിട്ടുള്ളത്‌. അമീർഖാനൊപ്പം ‘ഗജനി’ സൽമാൻ ഖാനൊപ്പം ‘ലണ്ടൻ ഡ്രീംസ്‌’ എന്നീ ഹിന്ദി സിനിമകളിലെ നായിക എന്ന നിലയിൽ റിലീസിംഗിനി മുമ്പുതന്നെ അസിൻ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. വാൾട്ട്‌ഡിസ്‌നിയുടെ നിർമ്മാണ പങ്കാളിത്തത്തിൽ പുറത്തുവരുന്ന നൈന്റീൻത്‌

സെറ്റപ്പ‘​‍്‌ നായികയുടെ പ്രശസ്‌തി ഹേളിവുഡിലും എത്തിച്ചേക്കും. എം.ടി.വാസുദേവൻ നായർ തിരക്കഥ രചിക്കുന്ന സിനിമയിൽ കമൽ നായകനാകുന്നു.

ബിസിനസുകാരനായ ജോസഫ്‌ തോട്ടുങ്കലിന്റെയും ഡോക്‌ടർ സെലിന്റെയും മകളായ അസിൻ പഠനകാലത്തു തന്നെ മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സെന്റ്‌ തെരേസാസിൽ ബിരുദം പൂർത്തിയാക്കിയ ഘട്ടത്തിലാണ്‌ സത്യൻ അന്തിക്കാട്‌ ’നരേന്ദ്രൻ മകൻ ജയകാന്തൻ വക‘യിൽ ഉപനായികയായി തിരഞ്ഞെടുത്തത്‌. തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി നിരവധി ഹിറ്റ്‌ സിനിമകൾ ക്രെഡിറ്റിലുണ്ട്‌, ഈ ഇരുപത്തിമൂന്നുകാരിക്ക്‌.

Generated from archived content: cinema1_dec6_08.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here