ഷാജി കൈലാസ് മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലെ റോഡിയോ ജോക്കി വരദ ഭട്ടതിരി ടീനേജ് സുന്ദരി മൃദുലയെ മലയാളത്തിൽ മുൻനിരയിലെത്തിച്ചേക്കും. കഥയിൽ നിർണായക പ്രധാന്യമുള്ള ഒമ്പത് റേഡിയോ ജോക്കിമാരിൽ ഒരാളായാണ് മൃദുല എത്തുന്നത്. മാതൃഭാഷയിൽ നായികയായുള്ള അരങ്ങേറ്റം ഇതാദ്യമാണെങ്കിലും ഈ കൊച്ചിക്കാരി തമിഴകത്ത് മേൽവിലാസം എഴുതിച്ചേർത്തുകഴിഞ്ഞു. ‘കൺകളും കവി പാടുതേ’ എന്ന സിനിമയിൽ ഗോൾ ഫെയിം രജിത് മേനോനായിരുന്നു മൃദുലയുടെ നായകൻ.
എറണാകുളം സെന്റ് തെരേസാസ് കേളേജിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദവിദ്യാർത്ഥിനിയായ മൃദുല ശാസ്‌ത്രീയനൃത്തരംഗത്തും കഴിവുതെളിയിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ അനുജൻ മിഥുനു (വജ്രത്തിലെ ബാലതാരം) മായി ചേർന്ന് ജീവൻ ടിവിയിൽ അവതാരക വേഷമിട്ടാണ് തുടക്കമിട്ടത്.
Generated from archived content: cinema1_dec3_08.html Author: chithra_lekha