തമിഴ്‌ ഭ്രമമില്ലാതെ…

മലയാളി നായികമാർ ഒന്നടങ്കം തമിഴകത്തു നിന്നുള്ള വിളി കാതോർക്കുമ്പോൾ പുത്തൻ താരോദയം ഭാമ തമിഴ്‌ ചിത്രത്തിൽ നായികയാവാനുള്ള ഓഫറുകൾ തുടരെ ഒഴിവാക്കുന്നു. തമിഴ്‌ സിനിമ സെറ്റിലെ രീതികളെ കുറിച്ചുള്ള പരിചയക്കുറവാണ്‌ താരത്തെ പിന്നോട്ടടിപ്പിക്കുന്നതത്രേ. നായികമാർ അമിതമായി ഗ്ലാമർ പ്രദർശിപ്പിക്കേണ്ടി വരുമെന്ന മുൻധാരണ ടീനേജ്‌ സുന്ദരിയെ ആശങ്കാകുലയാക്കുന്നു. എന്നായാലും ജോണി ആന്റണിയുടെ ‘സൈക്കിൾ’ എന്ന ചിത്രത്തിനു ശേഷം ഭാമ മറ്റ്‌ പ്രോജക്ടുകൾക്കൊന്നും ഡേറ്റ്‌ നൽകിയിട്ടില്ല. ലോഹിതദാസിന്റെ കണ്ടുപിടിത്തമായ സുന്ദരിയുടെ രണ്ടാമതു ചിത്രം ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കനാ‘ണ്‌. കന്നിച്ചിത്രത്തിന്റെ കഥാപാത്രത്തിന്റെ പേര്‌ മനസാ സ്വീകരിച്ച സുന്ദരി യഥാർത്ഥ പേരിനോട്‌ വിടപറയാനുള്ള നീക്കത്തിലാണത്രേ. ഗസറ്റിൽ പബ്ലിഷ്‌ ചെയ്ത്‌ ’ഭാമ‘ എന്ന പേര്‌ ഉറപ്പിക്കുമെന്ന്‌ നായിക പറയുന്നു.

Generated from archived content: cinema1_dec31_07.html Author: chithra_lekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here